Cricket Top News

2019 ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ  നേട്ടങ്ങളുമായി ഇന്ത്യ: ഒന്നാം സ്ഥാനത്ത് ഇന്ത്യയും, കോഹിലിയും

July 24, 2019

author:

2019 ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ  നേട്ടങ്ങളുമായി ഇന്ത്യ: ഒന്നാം സ്ഥാനത്ത് ഇന്ത്യയും, കോഹിലിയും

ദുബായ്: 2019-ലെ ടെസ്റ്റ് റാങ്കിങ് ഐസിസി പുറത്തുവിട്ടു. മെയ് അഞ്ച് വരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ടത്. പട്ടികയിൽ ഇന്ത്യക്ക് വലിയ നേട്ടങ്ങൾ ആണ് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ടീം ഇന്ത്യ ആണ്. അതുപോലെ വിരാട് കോഹ്ലി ആണ് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബൗളിങ്ങിൽ ഇന്ത്യയുടെ രണ്ട് പേര് മാത്രമാണ് ആദ്യ പത്തിൽ ഉള്ളത്.

922 പോയിന്റ് നേടിയാണ് കോഹ്ലി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നമത്തെത്തിയത്. ന്യൂസിലൻഡ് താരം കെയിൻ വില്യംസൺ ആണ് രണ്ടാം സ്ഥാനത്തുള്ളത്. 913 പോയിന്റ് ആണ് വില്യംസണിന് ഉള്ളത്. 881 പോയിന്റുമായി ഇന്ത്യയുടെ പുജാരയാണ് മൂന്നാംസ്ഥാനത്തുള്ളത്. അതുപോലെ ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വെസ്റ്റിൻഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്തുള്ളത്.

ബോളര്മാരുടെ പട്ടികയിൽ ഇന്ത്യയുടെ രണ്ട് താരങ്ങൾ ആദ്യ പത്തിൽ ഉണ്ട്. ജഡേജയും, അശ്വിനുമാണ് ഉള്ളത്. ആറാം സ്ഥാനത്ത് ജഡേജയും, പത്താം സ്ഥാനത്ത് അശ്വിനും ഉണ്ട്. ബൗളർമാരിൽ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ഒന്നാമതും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണാണ് രണ്ടാമതുമാണ് ഉള്ളത്.3631 പോയിന്റ് നേടിയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥത്ത് ന്യൂസിലൻഡും, മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുമാണ് ഉള്ളത്.

Leave a comment