ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം; തന്നെ പരിഗണിക്കരുതെന്ന് ബെന്‍ സ്‌റ്റോക്‌സ്
ലണ്ടന്‍: ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ന്യൂസിലാന്‍ഡിലെ മികച്ച കായിക താരത്തിനുള്ള ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനായി പട്ടികയിൽ ഇടം നേടിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സ് തന്നെ പുരസ്‌കാരത്തിന് പരിഗണിക്കരുതെന്ന് അഭ്യര്‍ഥിച്ചു. ലോകകപ്പിലെ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്‌സായിരുന്നു. ന്യൂസിലാന്‍ഡര്‍ പുരസ്‌കാരത്തിന് തന്റെ പേര് പരിഗണിച്ചു എന്ന കേട്ടപ്പോൾ ഞെട്ടിയതായി സ്‌റ്റോക്‌സ് പറഞ്ഞു. ന്യൂസിലാന്‍ഡിനെയോര്‍ത്ത് അഭിമാനമുണ്ട്. എന്നാല്‍ ഈയൊരു പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്നും ,തന്നേക്കാള്‍ ഈ അവാര്‍ഡ് അര്‍ഹിക്കുന്നവരുണ്ടെന്നും താരം പറഞ്ഞു.
കൗണ്ടി ക്ലബ്ബായ ഡര്‍ഹാമിലൂടെ കരിയര്‍ ആരംഭിച്ച സ്റ്റോക്‌സ് ദേശീയ ടീമിലുമെത്തുകയായിരുന്നു.ഇംഗ്ലണ്ടിനെ ഇത്തവണ ലോകകപ്പുയര്‍ത്താന്‍ താന്‍ സഹായിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡുകാരുടെ മുഴുവനും പിന്തുണ നായകന്‍ കൂടിയായ വില്ല്യംസണിനു തന്നെയാണ് ലഭിക്കുകയെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം തന്നെയാണ് പുരസ്‌കാരം അര്‍ഹിക്കുന്നതെന്നും സ്‌റ്റോക്സ് കൂട്ടിച്ചേർത്തു.






































