മെസിയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമത്തില്‍ സ്പാനിഷ് ക്ലബ് ബാഴ്സലോണ; എന്നാൽ താരത്തിന്റെ മറുപടി ഇങ്ങിനെ
ബാഴ്സലോണ: കാൽപന്ത് കളിയിൽ കാണികളുടെ ഇഷ്ട താരം ലിയോണൽ മെസിയുമായുള്ള കരാർ പുതുക്കാനായി സ്പാനിഷ് ക്ലബ് ബാഴ്സലോണ ശ്രമിക്കുന്നു. അതെ സമയം, പി എസ് ജി താരം നെയ്മറെ ടീമിലെത്തിച്ചാലേ കരാർ പുതുക്കൂ എന്ന നിലപാടിലാണ് മെസി.
പതിമൂന്നാം വയസിൽ ബാഴ്സലോണ അക്കാദമിയുടെ ഭാഗമായ മെസി 2004 മുതൽ സീനിയർ ടീമിലുണ്ട്. 452 കളിയിൽ നിന്ന് 419 ഗോളും താരം സ്വന്തമാക്കി. ബാഴ്സയുടെ എക്കാലത്തേയും മികച്ച താരത്തെ ക്ലബിൽ നിലനിർത്താനുള്ള തത്രപ്പാടിലാണ് ടീം മാനേജ്മെന്റ് ഇപ്പോൾ. 2021 വരെയാണ് നിലവിൽ ബാഴ്സയുമായി മെസിയുടെ കരാർ. തന്റെ കാലാവധി തീരും മുൻപ് മെസിയുമായി കരാർ പുതുക്കുക എന്നതാണ് ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബർതോമിയോയുടെ ലക്ഷ്യം. മെസി ഇതുവരെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ സമ്മതം അറിയിച്ചിട്ടില്ല. പി എസ് ജി താരം നെയ്മറെ ടീമിലെത്തിച്ചാൽ കരാർ പുതുക്കാമെന്നാണ് മെസിയുടെ നിലപാട്.






































