ധോണി ഉടന്‍ വിരമിക്കരുതെന്നാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കാര്യത്തില്‍ അഭ്യൂഹങ്ങൾ തുടരുന്ന സ്ഥിതിയിൽ കുറച്ചു നാൾ കൂടി ധോണി ടീമിനൊപ്പമുണ്ടാവണമെന്നാണ് ടീം മാനോജ്‌മെന്റ് ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. രണ്ടു മാസത്തേക്കു ക്രിക്കറ്റില്‍ നിന്നും ഇടവേളയെടടുത്ത താരം അടുത്ത മാസം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനത്തില്‍ നിന്നും സ്വയം പിന്‍മാറുകയായിരുന്നു. ധോണിയുടെ പിന്‍ഗാമിയായി യുവതാരം റിഷഭ് പന്തിനാണ് വിന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കിയിരിക്കുന്നത്.
2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പന്തിന്റെ പ്രകടനങ്ങൾ വളര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് ടീമിന്റെ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ് അറിയിച്ചു. പന്തിന്റെ പ്രകടനങ്ങൾ മികച്ചതാകുംവരെ ഒരു ഉപദേശകനായി ടീമിനൊപ്പം ധോണി തുടരണമെന്നാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. ധോണിയുടെ പെട്ടെന്നുള്ള വിരമിക്കല്‍ ടീമിനെ പ്രതിസന്ധിയിലാക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. എന്നാൽ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിരമിക്കലിനെ കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.






































