ലോകത്തിലെ ഏറ്റവും മനോഹരമായ കായിക സൗകര്യത്തിനുള്ള പ്രിക്സ് വെർസായി അംഗീകാരം ഓപ്റ്റ്സ് സ്റ്റേഡിയം സ്വന്തമാക്കി.പാരിസിലെ യുനെസ്കോ ഹെഡ്ക്വാർട്ടേഴ്സിൽ ജൂലൈ 16 നു നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്.ലോക പ്രസിദ്ധമായ ചൈനയിലെ ഹാങ്‌ജൊ സ്റ്റേഡിയം ,ന്യൂയോർക്കിലെ ലൂയിസ് ആംസ്ട്രോങ് സ്റ്റേഡിയം, ഇറാഖിലെ അൽ നജാഫ് സ്റ്റേഡിയം ഉൾപ്പടെയുള്ള 5 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഓപ്റ്റ്സ് സ്റ്റേഡിയം ചരിത്രനേട്ടം സ്വന്തമാക്കിയത്. 1.6 ബില്യൺ ഡോളർ ചെലവിലാണ് സ്റ്റേഡിയം നിർമ്മിച്ചത്.
2018 ജനുവരിയിലാണ് ഓപ്റ്റ്സ് സ്റ്റേഡിയം കായികപ്രേമികൾക്കു വേണ്ടി തുറന്നുകൊടുത്തത്.ഫൂട്ടി,റഗ്ബി,ക്രിക്കറ്റ് ,ഫുട്ബോൾ, മ്യൂസിക്കൽ കോൺസെർട്ടുകൾ എന്നിങ്ങനെ എല്ലാ ഇവെന്റുകൾക്കും സജ്ജമായ മൾട്ടിപർപ്പസ് വെന്യു ആണിത്.60000 ആണ് സീറ്റിങ് കപ്പാസിറ്റി.”സ്വാൻ നദിയുടെ തീരത്തു വെസ്റ്റേൺ ഓസ്‌ട്രേലിയൻ സാംസ്കാരികമുദ്രകൾ സ്വന്തമായിട്ടുള്ള നൂൻഗാർ വിഭാഗത്തിന്റെ കലയും സംസ്കാരവും ചരിത്രവും പ്രതിഫലിക്കുന്ന രീതിയിലാണ് സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിനോട് ചേർന്ന് 3 ഹെക്ടറിലുള്ള പാർക്കും,ആംഫിതിയേറ്ററും,സ്വാൻ നദിക്കു കുറുകെയുള്ള മാറ്റാഗരപ്പ് ബ്രിഡ്‌ജും , കാസിനോയും എല്ലാംകൂടി വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ടൂറിസ്റ്റ് സ്പോട് ആയി ഓപ്റ്റ്സ് സ്റ്റേഡിയം മാറിയിരിക്കുന്നു.കഴിഞ്ഞ വര്ഷം മാത്രമുണ്ടായ ഒരു ലക്ഷത്തിലധികമുള്ള വിനോദ സഞ്ചാരികളുടെ വർദ്ധനവ് ഇത് അടിവരയിടുന്നു.