kabadi Top News

പ്രൊ കബഡി ലീഗ് 2019 : ഹരിയാന സ്റ്റീലേഴ്സിന് ജയം

July 23, 2019

author:

പ്രൊ കബഡി ലീഗ് 2019 : ഹരിയാന സ്റ്റീലേഴ്സിന് ജയം

ഹൈദരാബാദ്: പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഹരിയാന സ്റ്റീലേഴ്സിന് ജയം. 34-24 എന്ന സ്കോറിലാണ് ഹരിയാന സ്റ്റീലേഴ്സ്  പുനേരി പൽത്താൻസിനെ തോൽപ്പിച്ചത്. പുതിയ രണ്ട് പരിശീലകരുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീമുകളിൽ രാകേഷ് പരിശീലകനായ ഹരിയാന 10 പോയിന്റ് വ്യത്യാസത്തിലാണ് വിജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ ഹരിയാന നേടിയ ലീഡ് ആണ് പുനേരിക്ക് വിനയായത്. ആദ്യ പകുതിയിൽ 22-10 എന്ന മികച്ച ലീഡ് ആണ് ഹരിയാന നേടിയത്. രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് പുനേരി നടത്തിയത്. എന്നാൽ ആദ്യ പകുതിയിലെ ലീഡ് ഹരിയാനയെ വിജയത്തിൽ എത്തിച്ചു.  ഹരിയാന താരം നവീൻ 14 പോയിന്റ് നേടി ടോപ് സ്‌കോറർ ആയി. റെയിഡിങ്ങിലും, പ്രതിരോധത്തിലും ഹരിയാന മുന്നിട്ട് നിന്നു. മത്സരത്തിൽ ഹരിയാന രണ്ട് തവണ പുനേരിയെ ഓൾഔട്ട് ആക്കി. പുനേരി താരം പവൻ കുമാർ പത്ത് പോയിന്റ് നേടി.

Leave a comment