Cricket Top News

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ കോഹ്‌ലി നയിക്കും

July 22, 2019

author:

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ കോഹ്‌ലി നയിക്കും

മും​​ബൈ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ഇതിഹാസ താരം വി​​രാ​​ട് കോ​​ഹ്‌​ലി ​ത​​ന്നെ ന​​യി​​ക്കും. വി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20, ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ചീ​​ഫ് സെ​​ല​​ക്ട​​ർ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ് ഇ​​ന്ന​​ലെ വൈകിട്ട് പ്ര​​ഖ്യാ​​പി​​ച്ചു. യു​​വ​​താ​​ര​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​രം ന​​ല്കി​​യാ​​ണു പര്യടനത്തിനുള്ള ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. അ​​ടു​​ത്ത വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മു​​ന്നി​​ൽ​​ക​​ണ്ടാ​​ണ് ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. എന്നാൽ ധോണിയെ ഒഴിവാക്കിയാണ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് തോൽവിക്ക് ശേഷം അവധിയിലാണ് താരം.

മൂ​​ന്ന് വീ​​തം ട്വ​​ന്‍റി-20​​യും, ഏ​​ക​​ദി​​ന​​ങ്ങ​​ളും ര​​ണ്ട് ടെ​​സ്റ്റും അ​​ട​​ങ്ങു​​ന്ന പ​​ര​​ന്പ​​ര അ​​ടു​​ത്ത​​മാ​​സം മൂ​​ന്നി​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. രോ​​ഹി​​ത് ശ​​ർ​​മ ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 നാ​​യ​​ക​​ൻ ആ​​കു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​ക്ക് പ​​ര​​ന്പ​​ര​​യി​​ൽ പൂ​​ർ​​ണ വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​പ്പോ​​ൾ ജ​​സ്പ്രീ​​ത് ബും​​റ ടെ​​സ്റ്റി​​ൽ മാ​​ത്രം ഉ​​ൾ​​പ്പെ​​ട്ടു. എം.​​എ​​സ്. ധോ​​ണി വി​​ട്ടു​​നി​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഋ​​ഷ​​ഭ് പ​​ന്ത് മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലും ഇ​​ടം​​നേ​​ടി.

Leave a comment