Cricket Top News

റായിഡുവിന്റെ വിവാദമായ ത്രിഡി ട്വീറ്റില്‍ പ്രതികരണവുമായി മുഖ്യ സെലക്ടര്‍

July 22, 2019

author:

റായിഡുവിന്റെ വിവാദമായ ത്രിഡി ട്വീറ്റില്‍ പ്രതികരണവുമായി മുഖ്യ സെലക്ടര്‍

ഡല്‍ഹി: ലോകകപ്പ് മത്സരത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അമ്പാട്ടി റായിഡുവിന്റെ വിവാദമായ ത്രിഡി ട്വീറ്റില്‍ പ്രതികരണവുമായി മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്ത്. ലോകകപ്പ് ടീമില്‍ തനിക്ക് പകരം വിജയ് ശങ്കറിന് ഉള്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു റായിഡുവിന്റെ വിവാദമായി മാറിയ ട്വീറ്റ് എത്തിയത്.

എംഎസ്‌കെ യുടെ ട്വീറ്റ്: ”അതൊരു രസകരമായ ട്വീറ്റായിരുന്നു. കൃത്യമായ സമയത്ത് തന്നെയുള്ളത്. ഞാന്‍ ട്വീറ്റ് ആസ്വദിച്ചു. വളരെ നന്നായിരുന്നു. അവനെങ്ങനെയാണ് അത് തോന്നിയതെന്ന് എനിക്ക് അറിയില്ല. ഞങ്ങളൊരു താരത്തെ തിരഞ്ഞെടുത്താല്‍ അദ്ദേഹം നന്നായി കളിക്കുമ്പോള്‍ സന്തോഷം തോന്നും. അതുപോലെ ഇത്തരത്തില്‍ പുറത്ത് പോകുമ്പോള്‍ വിഷമമാകും. വിജയ് ശങ്കറിനേയും പന്തിനേയും മായങ്കിനേയുമൊക്കെ എടുക്കാനുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍ മറ്റ് താല്‍പര്യങ്ങളില്ലായിരുന്നു” പ്രസാദ് കൂട്ടിച്ചേർത്തു.

ലോകക്കപ്പിൽ റായിഡുവിന് പകരം വിജയ് ശങ്കറിനെ ടീമിലെടുത്തതിന് പിന്നില്‍ യാതൊരു വിധ പ്രത്യേക താല്‍പര്യവുമില്ലായായിരുന്നില്ല. ടീം സെലക്ഷന്‍ കമ്മിറ്റി എന്ന നിലയില്‍ മാത്രമായിരുന്നു തീരുമാനമെന്നും പ്രസാദ് പറഞ്ഞു.

Leave a comment