ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്; യുവന്റസിനെ തകര്‍ത്ത് ടോട്ടനം
ലണ്ടന്‍: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോളിൽ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസിനെ 3-2 എന്ന സ്‌കോറിന് ടോട്ടനം ഹോട്‌സ്പര്‍ വീഴ്ത്തി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ സൂപ്പര്‍താരം ഹാരി കെയ്ന്‍ നേടിയ അത്ഭുതഗോളിലായിരുന്നു ടോട്ടനത്തിന്റെ വിജയം.
മത്സരത്തില്‍ യുവന്റസിനെതിരെ ടോട്ടനം ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. 30-ാം മിനിറ്റില്‍ എറിക് ലമേല ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. എന്നാല്‍, ഇത്തവണ യുവന്റസിലെത്തിയ ഗോണ്‍സാലോ ഹിഗ്വയ്ന്‍ 56-ാം മിനിറ്റില്‍ ടീമിനായി സമനില കണ്ടെത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ 60-ാം മിനിറ്റില്‍ യുവന്റസ് രണ്ടാം ഗോളും സ്വന്തമാക്കി.12 ടീമുകളാണ് ചാമ്പ്യന്‍സ് കപ്പിനായി മത്സരിക്കുന്നത്.






































