Foot Ball Top News

പുതിയ ജേഴ്‌സിയിൽ എത്തിയ ലിവർപൂളിനെ സെവില്ല തോൽപ്പിച്ചു

July 22, 2019

author:

പുതിയ ജേഴ്‌സിയിൽ എത്തിയ ലിവർപൂളിനെ സെവില്ല തോൽപ്പിച്ചു

ഇന്നലെ നടന്ന ലിവർപൂൾ സെവില്ലഫുട്ബാൾ മത്സരത്തിൽ ലിവർപൂളിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോള്ആൾക്കാണ് സെവില്ല ലിവര്പൂളിനെ തോൽപ്പിച്ചത്. ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം തൊൽവിയാണിത്. ലിവർപൂൾ അവരുടെ പുതിയ കറുപ്പ് ജേഴ്‌സിയിൽ ആണ് കളിയ്ക്കാൻ ഇറങ്ങിയത്.

സൗഹൃദ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് സെവില്ല ആണ്. മുപ്പത്തിയേഴാം മിനിറ്റിൽ നോലിറ്റൊ ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ മോശം പ്രതിരോധമാണ് ലിവർപൂൾ നടത്തിയത് പത്ത് മിനിറ്റിനുള്ളിൽ തന്നെ ലിവർപൂൾ സമനില ഗോൾ നേടി. ലിവർപൂളിന് വേണ്ടി ഡിവോക് ആണ് ഗോൾ നേടിയത്. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ നാടകീയ സംഭവങ്ങൾ ആണ് നടന്നത്. സെവില്ല  താരം ജോറിസ് ചുവപ്പ് കാർഡ് നേടി പുറത്തായി. തൊണ്ണൂറാം മിനിറ്റിൽ പോസൊ ആണ് സെവില്ലക്ക് വേണ്ടി വിജയ ഗോൾ നേടിയത്.   സൗഹൃദ മത്സരം എന്ന പേരിൽ തുടങ്ങിയ മത്സരം ജോറിസിൻറെ ചുവപ്പ് കർഡിലൂടെ അതല്ലാതായി മാറി. 

 

Leave a comment