ഇന്‍ര്‍നാഷ്ണല്‍ ചാമ്ബ്യന്‍സ് കപ്പ്: യുവന്റസിന് തോൽവി
ഇന്‍ര്‍നാഷ്ണല്‍ ചാമ്ബ്യന്‍സ് കപ്പ് ഫുട്ബാളിൽ ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിനെ ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്. പ്രീസീസണില്‍ ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസിനെ ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്. സിംഗപ്പൂരില്‍ നടന്ന മത്സരത്തിൽ അട്ടിമറി ജയമാണ് ടോട്ടന്‍ഹാം നേടിയത്.
മൽസരത്തിൽ മുപ്പതാം മിനിറ്റിൽ ടോട്ടന്‍ഹാം ആദ്യ ഗോൾ നേടി. എറിക്ക് ലമേല ആണ് ആദ്യ ഗോൾ നേടിയത്. അതിനുശേഷം ഇരു ടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നാംപകുതി ഒരു ഗോളിന്റെ ലീഡ് നേടി ടോട്ടന്‍ഹാം മുന്നിട്ട് നിന്നു. എന്നാൽ രണ്ടാം പകുതിയിൽ യുവന്റസ് മികച്ച പ്രകടനം കാഴ്ചവെച്ചു. അമ്പത്തിയാറാം മിനിട്ടിലും, അറുപതാം മിനിട്ടിലും ഗോളുകൾ നേടി അവർ മത്സരത്തിൽ ലീഡ് നേടി. ഹിഗ്വയിനും റൊണാള്‍ഡോയും ആണ് ഗോളുകൾ നേടിയത്. എന്നാൽ ഈ ലീഡിന്റെ സന്തോഷം യുവന്റസിന് ഏറെ നേരം ആഘോഷിക്കാൻ സാധിച്ചില്ല അറുപത്തിയഞ്ചാം മിനിറ്റിൽ ലുകാസ് മോറയിലൂടെ ടോട്ടന്‍ഹാം സമനില ഗോൾ നേടി. അതിനു ശേഷം ഇരു ടീമും ഗോളുകൾ നേടാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകുമെന്ന് വിചാരിച്ച സമയത്താണ് ഇൻജുറി ടൈമിൽ ഹാരി കെയ്നിന്റെ കിടിലൻ ഗോളിലൂടെ ടോട്ടൻഹാം വിജയം സ്വന്തമാക്കിയത്.






































