മാർക് വിവിയൻ ഫോ – കളിക്കളത്തിലെ ഒരു ദുരന്ത ചിത്രം !!
2003 കോണ്‍ഫെഡറേഷൻ കപ്പിൽ കൊളംബിയയും കാമറൂണും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിന്റെ 72ാം മിനുറ്റിൽ കാമറൂണിന്റെ 17ാം നമ്പര്‍ താരം മാർക് വിവിയൻ ഫോ മൈതാന മധ്യത്തിൽ കുഴഞ്ഞു വീഴുകയും മാതൃരാജ്യത്തിനു വേണ്ടി കളിക്കുന്നതിനിടെ അദ്ദേഹം മരണം വരിക്കുകയും ചെയ്തു.. 28 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം
കാമറൂണിനു വേണ്ടി 18ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച താരം 64 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 2000ത്തിലും 2002ലും കാമറൂണ്‍ ആഫ്രിക്കന്‍ നേഷൻസ് കപ്പ് നേടുമ്പോൾ ടീമംഗമായിരുന്നു.
35 മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റി ജഴ്സിയിലും കളത്തിലിറങ്ങിയിട്ടുണ്ട്, സിറ്റിയിൽ 23 ആം ജേഴ്സിൽ ആയിരുന്നു താരം കളിച്ചിരുന്നത്, ഇദ്ദേഹത്തോടുള്ള ബഹുമാനാർദ്ധം സിറ്റി പിന്നീട് 23ആം നമ്പർ ജേഴ്സി മറ്റാർക്കും നൽകിയിട്ടില്ല.






































