ഇൻഡോനേഷ്യൻ ഓപ്പൺ : ഫൈനലിൽ പി വി സിന്ധുവിന് തോൽവി
ഇൻഡൊനീഷ്യൻ ഓപ്പൺ 2019 ന്റെ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ മത്സരത്തിൽ സിന്ധുവിന് തോൽവി. ജപ്പാന്റെ അകാനെ യമാഗൂച്ചി ആണ് ഫൈനലിൽ സിന്ധുവിനെ തോൽപ്പിച്ചത്.നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിനെ അകാനെ യമാഗൂച്ചി പരാജയപ്പെടുത്തിയത്. ലോക നാലാം നമ്പർ താരമാണ് അകാനെ യമാഗൂച്ചി.
മികച്ച പോരാട്ടമാണ് ആദ്യ സെറ്റിൽ സിന്ധു നടത്തിയത്. മത്സരം തുടങ്ങിയപ്പോൾ തന്നെ അകാനെ മൂന്ന് പോയിന്റുകൾ നേടി മുന്നിൽ എത്തിയിരുന്നു എന്നാൽ പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധു തുടർച്ചയായി അഞ്ച് പോയിന്റുകൾ നേടി ശകതമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ സെറ്റിൽ ഇടവേള സമയത്ത് 11-8ന്റെ ലീഡ് നേടിയ സിന്ധു മുന്നിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇടവേളക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച അകാനെ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം സെറ്റിലും മികച്ച ഫോം തൂടർന്ന അകാനെ സിന്ധുനെ 21 – 16 എന്ന സ്കോറിന് തോൽപ്പിച്ചു. ഒന്നാം സെറ്റിൽ പൊരുതിയ സിന്ധുനെ രണ്ടാം സെറ്റിൽ അകാനെ നിഷ്പ്രയാസം തോൽപ്പിച്ചു. ഈ സീസണിലെ സിന്ധുവിന്റെ ആദ്യത്തെ ഫൈനൽ മത്സരം ആയിരുന്നു. സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധുവിന് ഫൈനലിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ആയില്ല.
സ്കോർ: 15-21, 16-21