Cricket Top News

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ഇന്ത്യൻ ടീമിൽ ഓപ്പണര്‍ ശിഖര്‍ ധവാനും ഉണ്ടാകും

July 21, 2019

author:

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ഇന്ത്യൻ ടീമിൽ ഓപ്പണര്‍ ശിഖര്‍ ധവാനും ഉണ്ടാകും

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ടീമിന് ആശ്വാസ വാര്‍ത്ത.ഈ വർഷത്തെ ലോകകപ്പിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനും ഉണ്ടാകും. ഇന്ന് ഉച്ചതിരിഞ്ഞാണ് വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക. മൂന്ന് വീതം ട്വന്റി 20-യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കുക.

ഈ സാഹചര്യത്തിലാണ് ധവാന്‍ പരിക്ക് മാറി തിരിച്ചെത്തുന്നത്. ലോകകപ്പില്‍ ഓസീസിനെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറേറ്റ് ധവാന്റെ ഇടതു തള്ളവിരലിന് പൊട്ടലേല്‍ക്കുകയായിരുന്നു. ഓസീസിനെതിരേ 109 പന്തില്‍ പിന്ന് 117 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ധവാന് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുന്നത്.

വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ധോണി കളിക്കാനുണ്ടാകില്ല എന്ന് അറിയിച്ചിരുന്നു. ലോകകപ്പില്‍ കളിച്ച ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ക്ക് ഇനി അവസരം കിട്ടാന്‍ സാധ്യതകുറവാണ്. ഇതോടെ, യുവകളിക്കാരായ നവദീപ് സൈനി, പേസര്‍ ഖലീല്‍ അഹമ്മദ്, പേസര്‍ ദീപക് ചഹാര്‍ തുടങ്ങിയവരാണ് പകരം കളത്തിലിറങ്ങാൻ സാധ്യത ഉള്ളവർ. മധ്യനിരയിലേക്ക് നേരത്തേ കണ്ടുവെച്ച മനീഷ് പാണ്ഡെയും രണ്ടാംവരവിനുള്ള ശ്രമത്തിലാണ്. ബൗളര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും വിന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്.

Leave a comment