Top News

പ്രസിഡന്റ്‌സ് കപ്പ്; ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണമെഡല്‍ നേടി കൊടുത്ത് ശിവ ഥാപ്പ

July 21, 2019

author:

പ്രസിഡന്റ്‌സ് കപ്പ്; ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണമെഡല്‍ നേടി കൊടുത്ത് ശിവ ഥാപ്പ

അസ്താന: കസാകിസ്താനിലെ അസ്താനയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ്ങില്‍ ശിവ ഥാപ്പ ഇന്ത്യക്ക് ആദ്യ സ്വര്‍ണമെഡല്‍ നേടിക്കൊടുത്തു. ഒളിമ്പിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തിയ 63 കിലോഗ്രാം വിഭാഗത്തില്‍ ഥാപ്പയുടെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഫൈനലില്‍ കസാകിസ്താന്റെ സാകില്‍ സഫിയുലിനെയായിരുന്നു ഥാപ്പ നേരിടേണ്ടിയിരുന്നത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലില്‍ ഥാപ്പ സഫിയുലിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ വനിതാ താരം പര്‍വീണ്‍ 60 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി.ആസ്സാമിലെ ഗുവാഹത്തി സ്വദേശിയായ ശിവ ഥാപ്പ നിലവിൽ ഓയിൽ ആന്റ് നാച്വറൽ കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ശിവ ഥാപ്പ .

ഒളിംപിക് ഗോൾഡ് ക്വസ്റ്റിന്റെയും ആങ്ഗ്ല്യൻ മെഡൽ ഹണ്ടിന്റെയും പിന്തുണയോടെ ശിവ 2012-ലെ ലണ്ടൻ ഒളിംപിക്സിൽ പങ്കെടുത്തു.ഒളിംപിക്സിന് യോഗ്യത നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബോക്സറാണ് ശിവ ഥാപ്പ.

Leave a comment