സോളമന്‍ മിറെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു
ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ ഐ സി സി വിലക്കിയതിന് പിന്നാലെ സിംബാബ്‌വെ ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഐ സി സിയുടെ തീരുമാനത്തില്‍ മനംനൊന്ത് സികന്ദര്‍ റാസ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പ്പോൾ റാസയ്ക്ക് പിന്നാലെ ഓള്‍റൗണ്ടര്‍ സോളമന്‍ മിറെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമില്‍ വികാരഭരിതമായ കുറിപ്പോടെയാണ് 29കാരനായ താരം മിറെ വിരമിക്കല്‍ വിവരം പങ്കുവെച്ചത്.
ഐ സി സിയുടെ തീരുമാനമാണ് മിറെയെയും കളി മതിയാക്കന്‍ പ്രേരിപ്പിച്ചത്. രണ്ട് ടെസ്റ്റില്‍ നിന്ന് 78 റണ്‍സ് ഒരു വിക്കറ്റും 47 ഏകദിനത്തില്‍ നിന്ന് 955 റണ്‍സ് 12 വിക്കറ്റ് ഒമ്പത് ട്വന്റി20യില്‍ നിന്ന് 253 റണ്‍സ് ഒരു വിക്കറ്റ് എന്നിങ്ങനെയാണ് മിറെയുടെ നേട്ടം. സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഐസിസി ബോര്‍ഡിനെതിരെ വിലക്കേർപ്പെടുത്തിയത്. ടീം തിരഞ്ഞെടുപ്പ് മുതല്‍ പല കാര്യങ്ങളിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഐസിസിയുടെ ഈ നടപടി.