ഇന്റര്‍മിലാനെ മലർത്തിയടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
സിംഗപ്പൂര്‍: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സിൽ ഇന്റര്‍മിലാനെ മലർത്തിയടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം കൊയ്ത്തു. ഒരു ഗോളിനാണ് യുണൈറ്റഡിന്റെ വിജയം. അന്റോണിയോ കോന്റെ,സോള്‍ഷെയര്‍ എന്നീ പരിശീലകര്‍ നേര്‍ക്കുനേര്‍ മത്സരത്തില്‍ ആവേശകരമായ വിജയമായിരുന്നു ഇത്. 76ാം മിനുട്ടില്‍ യുവതാരം ഗ്രീന്‍വുഡാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.
അന്തോണി മാര്‍ഷ്യല്‍ നയിച്ച ടീമിൽ ലിംഗാര്‍ഡ്,റാഷ്‌ഫോര്‍ഡ്,ജെയിംസ്,പോഗ്ബ,മാറ്റിക്,ലൂക്ക് ഷാ,ലിന്‍ഡിലോഫ്,തുവാന്‍സീബ,വാന്‍ ബിസേക്ക എന്നിവര്‍ക്കാണ് ആദ്യ ഇലവനില്‍ സോള്‍ഷെയര്‍ അവസരം ലഭിച്ചത്. അന്റോണിയോ കോന്റെ പരിശീലനച്ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ററിന്റെ ആദ്യ വമ്പന്‍ മത്സരമായിരുന്നു ഇത്.പുതിയ സീസണിന് മുന്നോടിയായി പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല ഇന്റര്‍ പുറത്തെടുത്തത്.