Top News

ഒരു മാസത്തിനിടെ അഞ്ചാം സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഹിമ ദാസ്

July 21, 2019

author:

ഒരു മാസത്തിനിടെ അഞ്ചാം സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഹിമ ദാസ്

നോവെ മെസ്‌റ്റോ: ഒരു മാസത്തിനിടെ അഞ്ചാമത്തെ അന്താരാഷ്ട്ര സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമ ദാസ്. ചെക് റിപ്പബ്ലിക്കിലെ നോവെ മെസ്‌റ്റോയില്‍ നടന്ന അത്‌ലറ്റിക് 400 മീറ്ററില്‍ തിരിച്ചുവരവ് നടത്തിയാണ് ഹിമ ഇത്തവണ സ്വര്‍ണ മെഡൽ സ്വന്തമാക്കിയത്.

സീസണിലെ മികച്ച സമയമായ 52.09 സെക്കന്റിനാണ് ഹിമ ഫിനിഷ് ചെയ്തത്. എന്നാല്‍ ഈയിനത്തില്‍ ഹിമയുടെ മികച്ച സമയം 50.79 സെക്കന്റാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലായിരുന്നു ഈ സമയം കുറിച്ചത്.


ഇന്ത്യയിലെ ആസാം എന്ന സംസ്ഥാനത്തെ നഗാവോനി സ്വദേശിയാണ് ഹിമ ദാസ്. നെൽപാടങ്ങൾക്കരികിലെ കളിയിടങ്ങളിൽ തന്റെ സ്ക്കൂളിലെ ആൺകുട്ടികളോടൊപ്പം ഫുട്ട്ബാൾ കളിച്ചാണ് കായികരംഗത്തേക്ക് ഹിമ എത്തുന്നത്. ആഗോളതലത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യൻ ഓട്ടക്കാരിയായ താരം ഫിൻലാന്റിലെ ടാമ്പെരെയിൽ വച്ചു നടന്ന 2018 ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ 51.46 സെക്കന്റുകൊണ്ട് പൂർത്തിയാക്കികൊണ്ട് ഹിമ സ്വർണ്ണമെഡൽ കരസ്ഥമാക്കി

Leave a comment