Foot Ball Top News

ഡിബാലയെ വലവീശാനൊരുങ്ങി പി.എസ്.ജി

July 21, 2019

author:

ഡിബാലയെ വലവീശാനൊരുങ്ങി പി.എസ്.ജി

പാരിസ്: നെയ്മറിനെ ബാഴ്‌സലോണയിലേക്ക് വിലക്കെടുക്കാൻ ശ്രമം എങ്ങുമെത്താതെ നിൽക്കുന്നതിനാൽ പുതിയ നീക്കവുമായി പി.എസ്.ജി എത്തി. യുവന്റസില്‍ നിന്ന് പൗലോ ഡിബാലയെ വലവീശി എടുക്കാനാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ഇപ്പോഴത്തെ ശ്രമം. ഡിബാലയെ പ്രീ സീസണ്‍ ടീമില്‍ ഉള്‍പ്പെടുത്താത്ത യുവന്റസ് താരത്തെ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ കൈമാറ്റ തുകയായി 50 ദശലക്ഷം യൂറോയാണ് യുവന്റസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നെയ്മര്‍ പി.എസ്.ജി വിടില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കിയിരുന്നെങ്കിലും ബാഴ്‌സയിലേക്ക് മടങ്ങിപ്പോവാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയും നെയ്മറിന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്നതായാണ് വിവരം. നെയ്മര്‍ക്കുവേണ്ടി വമ്പന്‍ ഓഫറുകളുമായിട്ടാണ് ബാഴ്‌സലോണ രംഗത്ത് എത്തിയിരിക്കുന്നത്. പി.എസ്.ജിയിൽ 2017 എത്തിയ താരം 37 മത്സരത്തില്‍ നിന്ന് 34 ഗോള്‍ ക്ലബ്ബിനുവേണ്ടി നേടി. 2013 മുതല്‍ നാല് കൊല്ലം ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ച നെയ്മര്‍ 123 മത്സരത്തില്‍ നിന്ന് 68 ഗോളാണ് നേടിയത്.

Leave a comment