Cricket Top News

ധോണിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു; കേശവ് ബാനര്‍ജി

July 21, 2019

author:

ധോണിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു; കേശവ് ബാനര്‍ജി

റാഞ്ചി: ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യന്‍ ഇതിഹാസ താരം എം എസ് ധോണി വിരമിക്കണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ ധോണി വിരമിക്കണമെന്ന് ഇതിനോടകം വെളിപ്പെടുത്തിക്കഴിഞ്ഞു. അതിനിടെ ധോണി ഇന്ത്യൻ ടീമില്‍ നിന്ന് രണ്ട് മാസത്തെ വിശ്രമം ആവശ്യപ്പെട്ടു.

എന്നാല്‍ ഈ സമയം ധോണിക്ക് ഇപ്പോഴും കളിക്കാനുള്ള കായികക്ഷമതയുണ്ടെന്നും, അടുത്ത ടി20 ലോകകപ്പ് വരെ സജീവ ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്നും താരത്തിന്റെ ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി പറയുന്നത്. എനിക്ക് ധോണിയെ മറ്റാരേക്കാളും അറിയാം. ധോണി എപ്പോള്‍ വിരമിക്കും എന്ന് എനിക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ധോണിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു എന്നും ബാനർജി കൂട്ടിച്ചേർത്തു.

Leave a comment