Cricket Editorial legends Top News

കൃഷ്ണമാചാരി ശ്രീകാന്ത് എന്ന ‘ക്രിസ് ‘ ശ്രീകാന്ത്….

July 21, 2019

author:

കൃഷ്ണമാചാരി ശ്രീകാന്ത് എന്ന ‘ക്രിസ് ‘ ശ്രീകാന്ത്….

ആധുനിക ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും കോപകുലനും ആക്രമകാരിയുമായ ഓപ്പണിങ് ബാറ്റ്സ്മാൻ.ഇദ്ദേഹത്തിന്റെ വിരമിക്കൽ സമയത്ത് അന്നത്തെ ക്യാപ്ടൻ മുഹമ്മദ് അസറുദീൻ പറഞ്ഞത്,”ക്രീസിന്റെ ജനുസിൽപ്പെട്ട ഒരു ഓപ്പണിങ് ബാറ്റ്സ്മാൻ ഇന്ത്യക്ക് വെറും സ്വപ്നം മാത്രം” എന്നാണ്

സ്പിൻ ബൗളിംഗിനെ നേരിടാൻ അത്ര മിടുക്കൻ അല്ല. എന്നാൽ ഫാസ്റ്റ്ബൗളിംഗ് അടിച്ചു പരത്തുക എന്നത് ശ്രീകാന്തിന് മാത്രമുള്ള ഒരു കഴിവായിരുന്നു, പ്രത്യേകിച്ചു പാകിസ്ഥാൻ, വിൻഡിസ് ബൗളർമാരുടെ മേൽ.

നേരിടുന്ന ആദ്യ ഓവറിൽ ബൗണ്ടറി നേടുക എന്നത് ഇദ്ദേഹത്തിന്റെ ഒരു ഹരമായിരുന്നു, ഈ സ്വഭാവം പിൽക്കാലത്ത് കണ്ടത് സെഹ്‌വാഗിൽ മാത്രം.

ബ്രിട്ടീഷ് ഇൻഡ്യയുടെ സമയത് ഇൻഡ്യയുടെ ക്രിക്കറ്റ് ഈറ്റില്ലം ആയിരുന്നു മദ്രാസ് ക്രിക്റ്റ് അസോസിയേഷൻ. ഒരു ക്രിക്കറ്റ് കളിക്കാരൻ ആകണം എന്ന് ആശിച്ചു, കളിക്കാൻ പോയി ബ്രിട്ടീഷ് കമ്പനിയുടെ പരിഹാസം നേരിട്ട് സ്വന്തം പിതാവ് മകനെ അതേ മദ്രാസ് ക്രിക്കറ്റിന്റെ അഭിമാനമാക്കി വളർത്തി.

1983 ലോകകപ്പിന്റെ ഭാഗമാണ് ക്രിസ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്, ഫാസ്റ്റ് ബൗളിങ് പേടിച്ചു അരണ്ടു പോയ ഇന്ത്യൻ ക്രിക്കറ്റിന് കിട്ടിയ 21കാരനായ ആക്രമണശാലിയായ ഓപ്പണിങ് ബാറ്റ്സ്മാൻ, ടീമിന്റെ ക്രിസ് ആയി മാറി. ടീമിൽ ആ കാലത് ഇംഗ്ളീഷ് മാത്രം സംസാരിച്ച ഏക ഇന്ത്യൻ കളിക്കാരൻ, കാരണം അദ്ദേഹത്തിന്റെ ഹിന്ദി പരിജ്ഞാനം വട്ടപൂജ്യം.
പക്ഷെ ചില കളിയാക്കൽ നേരിട്ടെങ്കിലും, താമസിയാതെ ബാക്കി ഉള്ള കളിക്കാർ അദ്ദേഹത്തിന്റെ സഹായത്തോടെ ഇംഗ്ളീഷ് പഠിക്കാൻ തുടങ്ങി.

1992 ലോക കപ്പിൽ മക്കേയിലെ റെ മിച്ചൽ ഗ്രൗണ്ടിൽ ഒരേ ഒരു കളിക് ആണ് ഷെഡ്യൂൾ ഉണ്ടായിരുന്നത്. ആ കളിയിൽ ആ ഗ്രൗണ്ടിൽ റണസ് നേടിയ ഏക കളിക്കാരൻ. മഴകാരണം കളി ഉപേക്ഷിച്ചു, അതിന് ശേഷം അവിടെ ഇതുവരെ ഒരു രാജ്യാന്തര മത്സരം പോലും നടന്നിട്ടില്ല, അങ്ങനെ ഒരു അപൂർവ നേട്ടം ക്രിസിന് സ്വന്തം.

ആർധശതകവും 5 വിക്കറ്റും എന്ന ബഹുമതി ആദ്യമായി നേടിയ ഇന്ത്യൻ കളിക്കാരൻ. പക്ഷെ
ക്യാപ്റ്റൻ എന്ന നിലയിൽ വൻ പരാജയം ആയിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്ടൻ പദവിയുടെ കീഴിൽ ആയിരിന്നു സച്ചിൻ ടെണ്ടുൽക്കർ ഗുജറൻവാല ടെസ്റ്റിൽ പാകിസ്ഥാനെതിരെ അരങ്ങേറ്റം ചെയ്തത്.

പിൽകാലത്ത് BCCI ചീഫ് സെലക്ടർ പദവി ഭംഗിയായി നിർവ്വഹിച്ചു. ഇപ്പോൾ സണ് റൈസസ്സ് ഹൈദർബാദിന്റെ സീനിയർ മെന്റർ.

Leave a comment