ബിഷൻ സിങ് ബേദി – “സ്പിന്നുകൊണ്ടും നാവുകൊണ്ടും കളം വാണവൻ”
ഭാരതം കണ്ട ഏറ്റവും മികച്ച 5 സ്പിന്നർമാരിൽ മികവിൽ എന്നും മുന്നിൽ. സാധാരണ ഇന്ത്യൻ കളിക്കാരിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള പെരുമാറ്റം, ക്രിക്കറ്റിനേയും , സഹകളിക്കാരെയും, വിമർശിച്ച് ശത്രുക്കളെ സമ്പാദിക്കാൻ മിടുക്കൻ. 1960s അവസാനം മുതൽ 1979 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചു. 67 ടെസ്റ്റ് മാച്ചിൽ 266 വിക്കറ്റ് എടുത്തു, 22 ടെസ്റ്റിൽ നായക പദവിയും. ബിഷന്റെ കാലത് അദ്ദേഹത്തിന്റെ എതിരാളി വിന്ഡീസിന്റെ ബൗളർ ലാൻസ് ഗിബ്സ് ആയിരുന്നു, രണ്ടാളും രണ്സ് വിട്ടുകൊടുക്കുന്നത് വിരളം, ബിഷൻ ആകും ഒരു പക്ഷെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ആവറേജ് ഉള്ള ബൗളർ.
ആദ്യ വിമർശനം തുടങ്ങിയത് 1976ലെ ഇൻഡ്യ vs വിൻഡീസ് ടെസ്റ്റ് മച് സീരീസിൽ ആയിരുന്നു. ചരിത്രപരമായ ഇന്ത്യൻ ടീമിന്റെ ആദ്യ റണ് ചേസ് മാച്ചിന്, ശേഷം ആത്മ വിശ്വാസത്തോടെ ഉള്ള ഇൻഡ്യൻ ടീമിനെ മെരുക്കാൻ വേണ്ടി, അന്നത്തെ വിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് 5 ഫാസ്റ്റ് ബൗളർ മാരെ ഇറക്കി ഇൻഡ്യൻ കളിക്കാരെ ശ്വാസം മുട്ടിച്ചു. 2 ബാറ്റ്സ്മാൻ മാർ ഏറു കിട്ടി റിട്ടയേർഡ് ചെയ്തു, ബാക്കി 5 ബാറ്റ്സ്മാൻ ബാറ്റ് ചെയ്യാൻ വന്നില്ല. ഇത്രയും ക്രൂരമായ ബൗളിങ് കണ്ട ബിഷൻ അവരോടു പബ്ലിക് ആയി ഗ്രൗണ്ടിൽ നിന്ന് അട്ടഹസിച്ചു പറഞ്ഞത് – “നിങ്ങൾ ക്രിക്കറ്റ് കളിച്ചു ഞങ്ങളെ തോൽപ്പിക്, അല്ലാതെ റോഡിൽ പട്ടിയെ ഏറിയും പോലെ എറിഞ്ഞു കൊല്ലാൻ അല്ല നോക്കേണ്ടത്, ഫാസ്റ്റ് ബൗളിംഗ് എന്നാൽ ബൗൻസർ മാതൃമല്ല “. ഇത് കേട്ട വിൻഡീസ് നായകൻ ലോയ്ഡ്, പത്ര സമ്മേളനത്തിൽ പറഞ്ഞത്, ഇന്ത്യൻ കളിക്കാരെ ഞങ്ങൾ ഭീരുക്കളാണ് എന്നാണ് കരുതിയത്, എന്നാൽ ഒരു സിംഹത്തെ പോലെ സംസാരിക്കുന്ന ബിഷന് മുന്നിൽ ഞങ്ങൾ മാപ്പ് പറയുന്നു.
തന്റെ അസൂയ മനോഭാവം , അല്ലെങ്കിൽ അഹങ്കാരം , ” ഞാൻ എന്ന ഭാവം” വെളിപ്പെടുതാൻ കിട്ടുന്ന അവസരം ഇദ്ദേഹത്തിന്റെ ഒരു ജീവിത പങ്കാളി ആയിരുന്നു. ഏത് ഒരു പുതിയ സ്പിൻ ബൗളർ ഉയർന്നു വന്നാലും അയാളെ താഴ്ത്തി കെട്ടുക എന്നത് ബിഷന്റെ ഒരു ശൈലി ആണ്. ആദ്യം ഇരയായത് അനിൽ കുംബ്ലെ. “അയ്യാൾ സ്പിൻ ബൗളറോ അതോ റണപ്പ് നഷ്ട്ടപെട്ട മീഡിയം പേസ് ബൗളറോ” – എന്നായിരുന്നു കമന്റ്. പിന്നെ ഉന്നം വെച്ചത് മുത്തയ്യ മുരളീധരൻ. “അയ്യാൾ ശ്രീലങ്കക്ക് വേണ്ടി ഷോട്ട് പുട്ട് അല്ലെങ്കിൽ ജാവലിൻ ത്രോ പരിശീലിക്കാൻ നോക്കണം, എന്നാൽ ഒളിമ്പിക്‌സിൽ സ്വർണ്ണം കിട്ടും”. ഷെയ്ൻവോണെ ഇങ്ങനെ പരിഹസിച്ചു – “ഇയ്യാളെ സ്പിൻ ലോകോത്തര ബൗൾർ എന്ന് പറയുന്നത് എന്തിനാ, വെറും ഒരു സാധാരണ ബൗളർ മാത്രം” ഒടുവിൽ ഇരയാകാതാകട്ടെ ഹർഭജൻ – “ചക്കിങ് ബച്ച, ഇൻഡ്യയുടെ പേര് അയ്യാൾ നശിപ്പിച്ചു, ബൗൾ ചെയ്യുമ്പോൾ അയ്യാൾ കൈമുട്ട് മടക്കുന്നു, ഇങ്ങനെ ഉള്ളവരെ ഇന്ത്യൻ ടീമിൽ കളിപ്പികരുത്. ഇങ്ങനെ ഒക്കെ ഉള്ള വേദനാ ജനകപരമായ കമന്റുകൾ ഇദ്ദേഹത്തിന്റെ ഒരു സന്തോഷമാണ്.
1990ൽ ഇൻഡ്യയുടെ കോച്ചായി നിയമിക്കപ്പെട്ടു. ആ കാലത്ത് നടന്ന മത്സരങ്ങൾ എല്ലാം ഇൻഡ്യ നിരാശപ്പെടുത്തി. അപ്പോൾ പറഞ്ഞത് ഇവരെ ഒക്കെ കടലിൽ എറിയാൻ സമയമായി എന്നാണ്, പറഞ്ഞത് ടീമിന്റെ പരിശീലകൻ. 90s ന്റെ അവസാനം മുതൽ 2000s കാലഘട്ടത്തിൽ ഉള്ള ആസ്‌ത്രേലിയൻ ടീമിന്റെ പ്രകടനം കണ്ട് കണ്ണ് മഞ്ഞളിച്ച ബിഷൻ അന്നത്തെ ആസ്ട്രേലിയൻ കൊച്ചായിരുന്ന ജോണ് ബുക്കനെയും വെറുതെ വിട്ടില്ല -“നിങ്ങൾ ആണോ ഇവരെ പരിശീലിപ്പിച്ചത് അതോ അവർ നിങ്ങളെ ആണോ~?”.
എന്തിനെയും, എതിനെയും വ്യക്തി ഹത്യ ചെയ്യുക ഇദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ്. അതിൽ പെട്ടവയാണ്, IPL. “ഇത് എന്താ കോമാളികളുടെ മത്സരമാണോ” എന്നാണ് IPL നെ പറ്റി പറഞ്ഞത്. 2008ൽ വിസ്ഡൻ ക്രിക്കറ്റർ അവാർഡിന് അർഹനായി 1975ലെ ഇഗ്ലണ്ട് ലോക കപ്പിലെ ഒരു സ്‌പിന്നർ ചെയ്ത ഏറ്റവും മികച്ച ബൗളിംഗ് , ലോക കപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ചത് എന്ന് പറയാം. 12 ഓവർ എറിഞ്ഞ ബിഷൻ അത് 6 രണ്സും 8 മെഡിയനും ഒരു വിക്കറ്റും,