സഞ്ജിവനി ജാദവിന് രണ്ട് വർഷത്തെ സസ്‌പെൻഷൻ
ന്യൂഡൽഹി: ഇന്ത്യയുടെ സഞ്ജീവനി യാദവിന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) രണ്ട് വർഷത്തെ സസ്‌പെൻഷൻ നൽകി. സഞ്ജിവനി 2019 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 10,000 മീറ്റർ വെങ്കലവും 2017 പതിപ്പിൽ 5000 മീറ്റർ വെങ്കലവും നേടിയിട്ടുണ്ട്. സസ്പെൻഷന്റെ അടിസ്ഥാനത്തിൽ സഞ്ജീവനിയുടെ 2018 ജൂൺ 29 മുതൽ മുൻകാല ഫലങ്ങളെല്ലാം റദ്ധാക്കിയതായി അറിയിച്ചു.
ഉത്തേജകത്തിന്‍റെ സാനിധ്യം കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് വിലക്ക്. മയക്കുമരുന്ന് വിരുദ്ധ നിയമലംഘനങ്ങൾക്ക് അത്ലറ്റ് മേൽപ്പറഞ്ഞ പ്രത്യാഘാതങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നുംഎ.ഐ.യു പറഞ്ഞു. 2018 ജൂണ്‍ 29 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. അതിനാൽ അന്ന് മുതലുള്ള മെഡലുകൾ എല്ലാം നഷ്ട്ടമാകും. നാഡ വിലക്കില്ലാത്തതിനാല്‍ ദോഹയിൽ ഏപ്രിലിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും അവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.






































