“ദേശബന്ധു സിറിവർദ്ധനെ റോഷൻ മഹാനാമ” – ലങ്കയുടെ രാഹുൽ ദ്രാവിഡ്
മരതക ദ്വീപുകാരുടെ ക്രീസിലെ സുന്ദരനായ നർത്തകൻ. 90s കളുടെ തുടക്കത്തിൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ നെടുംതൂണും, ആത്മാവുമായ സുന്ദരപുരുഷൻ, ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന സമയം വരെ ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ്യയാകർഷിച്ച ഏഷ്യയിലെ ഏറ്റവും സുന്ദരനായ ക്രിക്റ്റ് കളിക്കാരൻ. ഓപണർ ആയി തുടങ്ങി പിന്നീട് വൻഡൗണ് മുതൽ 9സ്ഥാനം വരെ ബാറ്റ് ചെയ്ത ഏക ശ്രീ ലങ്കൻ കളിക്കാരൻ. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാൻ വളരെ മനോഹരമാണ്, ഫൂട്ട് വർക്കുകൾ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ , മഹാനാമ യുടെ ഫൂട്ട് വർക് കാണുമ്പോൾ അതിശയം വരും. ഒരു നിമിഷത്തിൽ നമ്മുക് തോന്നും അയ്യാൾ എന്താ ഒരു ഡാൻസ് കാരൻ ആണോ എന്ന്, അത്ര സുന്ദരമായ ചുവടുകൾ ആയിരുന്നു.
അദ്ദേഹത്തിന്റെ ഏകദിന തുടക്കം വളരെ മന്ദഗതിയിൽ ഉള്ള ബാറ്റിങ് ആയിരുന്നു, അത് കാരണം ഒരുപാട് തവണ ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ കൂരമ്പുകൾ നേരിട്ടു. ഒരു 91 മുതൽ 93വരെ ഉള്ള കാലഘട്ടം അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് ഉണർത്തി, പിന്നീട് അദ്ദേഹം ലങ്കൻ ടീമിലെ വന്മതിലായി മാറി. ആദ്യമായ് അദ്ദേഹത്തിന്റെ കളി മുഴുവൻ കണ്ടത് 94ൽ ഇന്ത്യക്ക് എതിരായി നടന്ന സിംഗർകപ്പ് ഏകദിന പരമ്പര ആയിരുന്നു. അന്ന് മുതിർന്ന ചേട്ടന്മാർ പറയുന്നത് എപ്പോളും ഓർമ്മയുണ്ട് “എന്റമ്മോ ഏതാ ആ സ്റ്റൈലൻ ചെക്കൻ എന്ന്”. മഹാനാമ 97ൽ പ്രേമദാസ സ്റ്റേഡിയത്തിൽ , ജയസൂര്യയുമായി നടത്തിയ 2ആം വിക്കറ്റ് പാർട്ണർഷിപ് ടെസ്റ്റ് ക്രിക്കറ്റിൽ,ഇപ്പോളും ബലികേറാമലയാണ്. രണ്ടുപേരും കൂടി ഇൻഡ്യയുടെ നട്ടെല്ല് ഊരി കോൽക്കളി നടത്തിയത് ഒരു ദുരന്തം പോലെ ഇപ്പോളും മനസ്സിൽ ഉണ്ട്. 2ആം വിക്കറ്റിൽ അവർ പടുത്തുയർത്തിയ 576 രണ്സ്. പിന്നീട് 4വിക്കറ്റിൽ സങ്കക്കാര ജയവര്ധനെ സഖ്യം തകർത്തു 624 രണ്സ് ആയിരുന്നു ഇവർ നേടിയത്.
കളിക്കളത്തിൽ ബാറ്റ് ചെയുമ്പോൾ മിക്കവാറും ഇദ്ദേഹം റണ്ണറേ ഉപയോഗിച്ച് കളിക്കുമായിരുന്നു, കാരണം ശാരീരിക പരമായി പെട്ടന്ന് ക്ഷീണിക്കുന്ന ഒരു അസുഖം പിടികൂടി. യുവതലമുറക് വേണ്ടി നിർബന്ധിത സന്യാസം സ്വീകരിച്ച ആദ്യ ശ്രീ ലങ്കൻ താരം, 99 ലോക കപ്പോട് കൂടി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2004ൽ ക്രിക്കറ്റ് റഫറി ആയി ലോക ശ്രദ്ദ പിടിച്ചു പറ്റി. ICC യുടെ ചരിത്രത്തിൽ ഏറ്റവും മികച്ച റഫറി, 200 കൂടുതൽ ടെസ്റ്റ് മത്സരം നിയന്ത്രണം ചെയ്ത ആദ്യ റഫറി, ആദ്യ ഏഷ്യൻ റഫറി. ടെസ്റ്റ് ക്രിക്കറ്റിന്റെ പുതിയ തുടക്കമായ പിങ്ക് ബോൾ ഡേ നൈറ്റ് മാച്ചിലെ ആദ്യ റഫറി, 3 ലോകകപ്പുകൾ, ഒരു ചാമ്പ്യൻസ് ട്രോഫി എന്നിവ നിയന്ത്രിച്ച ചുരുക്കം റഫറി മാരിൽ ഒരാൾ. 2015ൽ റഫറി പദവി രാജി വെച്ചു.