Foot Ball Top News

ആഫ്രിക്കൻ നേഷൻസ് കിരീടം അൾജീരിയക്ക്

July 20, 2019

author:

ആഫ്രിക്കൻ നേഷൻസ് കിരീടം അൾജീരിയക്ക്

സെനഗലിനെ തോൽപ്പിച്ച അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നൈജീരിയ സെനഗലിനെ തോൽപ്പിച്ചത്. ഇത് രണ്ടാം തവണയാണ്  അൾജീരിയ നേഷൻസ് കപ്പ് കിരീടം സ്വന്തമാക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ടാം മിനിറ്റിൽ അൾജീരിയ ഗോൾ നേടി. ബാഗ്ദാദ് ബൗനെജ ആണ് അൾജിരീയക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ മിനിറ്റിൽ ഗോൾ നേടിയതിന് ശേഷം അൾജീരിയ പ്രതിരോധിച്ചാണ് കളിച്ചത്.

 

കൂടുതൽ സമയം പന്ത് കൈവശം ആക്കിയതും, ഗ്രൗണ്ടിൽ നിറഞ്ഞ് കളിച്ചതും സെനഗൽ ആയിരുന്ന എന്നാൽ അവര്ക് ഒരു ഗോൾ നേടാൻ സാധിച്ചില്ല. നിര്ഭാഗ്യവും ഫൈനൽ മൽസരത്തിൽ കൂടെ ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ ഒരു പെനാൽറ്റി  സെനഗലിന് ലഭിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറീ(VAR) അത് നിഷേധിച്ചു. ആദ്യ ആഫ്രിക്കൻ കപ്പ് കിരീടത്തിന്  സെനഗലിന് ഇനിയും കാത്തിരിക്കേണ്ടി വരും.

1990 -ൽ ആണ് അൾജീരിയ ആദ്യ നേഷൻസ് കപ്പ് സ്വന്തമാക്കിയത്. അതിനു ശേഷം ഇത് രണ്ടാം തവണയാണ് അവർ കിരീടം സ്വന്തമാക്കുന്നത്. അള്‍ജീരിയന്‍ നായകൻ റിയാദ് മെഹ്രസിന്റെ ഈ സീസണിലെ അഞ്ചാം കിരീടമാണിത്. സെമിയിൽ ടുണീഷ്യയെ പരാജയപ്പെടുത്തിയാണ് അൾജീരിയ ഫൈനൽ എത്തിയത്.

Leave a comment