Top News

ഇന്തോനേഷ്യ ഓപ്പണ്‍ : പി വി സിന്ധു സെമിയിൽ പ്രവേശിച്ചു

July 19, 2019

author:

ഇന്തോനേഷ്യ ഓപ്പണ്‍ : പി വി സിന്ധു സെമിയിൽ പ്രവേശിച്ചു

ജക്കാർത്ത: ഇന്ന് ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഓപ്പൺ, ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 1000 ടൂർണമെന്റിന്റെ പി വി സിന്ധുവിന് ജയം.  നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു ഇന്ന് ജയിച്ചത്. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് തോൽപ്പിച്ചത്. ജയത്തോടെ സിന്ധു സെമിയിൽ പ്രവേശിച്ചു. മൂന്നാം സീഡ് നൊസോമിക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും അത് മുതലെടുക്കാൻ അവര്ക്ക് കഴിഞ്ഞില്ല.

ഏകപക്ഷീയമായ ക്വാർട്ടർ ഫൈനൽ മത്സരമാണ് ഇന്ന് കാണാൻ കഴിഞ്ഞത്. 44 മിനിറ്റ് മാത്രം നീണ്ട് നിന്ന് മത്സരത്തിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് നൊസോമി ഒക്കുഹാര. മൂന്ന് പോയിന്റ് ലീഡ് നേടുന്നത് വരെ സിന്ധു കോർട്ടിൽ നിലയുറക്കാൻ ബുദ്ധിമുട്ടിയിരുന്നു എന്നാൽ പിന്നീട് അതിശക്തമായ പ്രതിരോധത്തിലൂടെ മികച്ച തിരിച്ചുവരവ് ആണ് സിന്ധു നടത്തിയത്. നൊസോമിയും സിന്ധുവും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ രണ്ട് പേര് ഏഴ് കളികൾ വീതം ജയിച്ചിരുന്നു. എന്നാൽ ഇന്നത്തെ മത്സരം ജയിച്ചതോടെ സിന്ധു 8 -7ൻറെ ലീഡ് നേടി.  

സ്‌കോർ: 21-14, 21-7

Leave a comment