Cricket legends Top News

റോജർ ബിന്നി അഥവാ ഫ്‌ളയിങ് ബിന്നിക്ക് ജന്മദിന ആശംസകൾ – “ആദരിക്കാൻ മറക്കരുതാത്ത ക്രിക്കറ്റെർ”

July 19, 2019

author:

റോജർ ബിന്നി അഥവാ ഫ്‌ളയിങ് ബിന്നിക്ക് ജന്മദിന ആശംസകൾ – “ആദരിക്കാൻ മറക്കരുതാത്ത ക്രിക്കറ്റെർ”

80s ന്റെ തുടക്കത്തിൽ വന്ന് ഇൻഡ്യൻ ടീമിന്റെ കരുത്തനായ പോരാളി, 1979ന്റെ അവസാനം മുതൽ 1987 വരെ വന്ന ഓരോ ഇന്ത്യൻ ക്യാപ്ടന്റെയും ചാവേർ സ്‌ഫോടനം എന്നാൽ ബിന്നി ആയിരുന്നു. മോഹിന്ദർ അമർനാഥ്, മദൻലാൽ ,ബിന്നി സഖ്യം എന്നാൽ ആ കാലത്തെ ഇൻഡ്യയുടെ ജീവനാടിയും, ഹൃദയ സ്പന്ദനവുമായിരുന്നു, 1983 ലോകകപ്പിലെ നിർണ്ണായക സ്വാധീനം ഒന്ന് ബിന്നിയുടെ സംഭാവനയായി കാലം ഇന്നും സ്മരിക്കുന്നു, ആ ലോകകപ്പിൽ അല്ലെങ്കിൽ ആദ്യമായ് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ ബൗളർ , 18 വിക്കറ്റുകളാണ്‌ ബിന്നി കൊയ്തത്. 1985ലെ ലോക ചാമ്പ്യൻസ് സീരിയസ്സിൽ 17 വിക്കറ്റ് , ആ കാലത് ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ഏകദിന വിക്കറ്റ് വേട്ട.

ബൗളർ എന്നതിലുപരി , ഏത് പൊസിഷനിൽ ബാറ്റ് ചെയ്യാനും മിടുക്കനായ ഓൾ റൗണ്ടർ, ആ കാലത്ത് നൈറ്റ് വാച്ചിങ് ബാറ്റ്സമൻ ആയി വന്ന് ടെസ്റ്റ് മച് നീട്ടി കൊണ്ടുപോവുക ബിന്നിക് ഉള്ള ഒരു കഴിവായിരുന്നു, അതു പോലെ 11മാൻ ആയി വന്ന് ഡിഫൻസ് ചെയ്യൽ, ഈ കഴിവുകൾ ആണ് അദ്ദേഹത്തെ ചാവേർ എന്ന് വിലയിരുതാൻ പ്രേരിപ്പിക്കുന്നത്.

അതിലുപരി ഫീല്ഡിങ്ങിൽ ബിന്നി ഒരു പറക്കും മനുഷ്യൻ കൂടി ആയിരുന്നു, ഒരിക്കൽ ജഡേജയുടെ ഫീല്ഡിങ് കണ്ട് അമ്പരന്നു ഗാവസ്‌കർ പറഞ്ഞത് കേട്ടിട്ടുണ്ട്, “Jadeja is not a normal Indian feilder, He is a Falcon on Field , His performance ,take me to 3 decades back memories , Am falling Love with my Old Mate Falcon Binny” റോജർ ബിന്നിക് ശേഷം കണ്ട ഏക പറക്കും ഇന്ത്യൻ ഫീല്ഡർ ആണ് ജഡേജ എന്നാണ് ഗാവസ്‌കർ പരമാശർസിച്ചത്, അപ്പോൾ നമ്മുക് ഊഹിക്കാം അദ്ദേഹത്തിന്റെ ലെവൽ. 1983 ലോകകപ്പിന്റെ 25 വർഷ അനുസ്മരണ ചടങ്ങിൽ ഓരോ കളിക്കാരും അവരവരുടെ കഥകൾ പറഞ്ഞപ്പോൾ, ബിന്നിയുടെ വാക്കുകൾ കേട്ട് അദ്ദേഹത്തിന്റെ സഹകളിക്കാർ വരെ ഒരു നിമിഷം ഞെട്ടി, “ഞാൻ ലോകകപ്പ് കളിക്കാൻ വേണ്ടി ഇഗ്ലണ്ടിന് പറക്കാൻ തയ്യാറെടുപ്പിലാണ്, അപ്പോൾ എന്റെ പിതാവ് മൈക്കി പറഞ്ഞു, ബിന്നി നീ ഒരു ആംഗ്ലോ ഇന്ത്യൻ ക്രിസ്ത്യൻ മതത്തിൽ പെട്ട ആദ്യ കളിക്കാരനാണ്, നിന്നെ ബാക്കി ഉള്ളവർ മാറ്റിനിർത്തിയാൽ ഞങ്ങൾ തകരും, നീ ~…? അദ്ദേഹം വിങ്ങിപ്പൊട്ടി. നമ്മളുടെ മുൻതലമുറക്കാരായവരുടെ നാട്ടിലേക്ക് പോകുമ്പോൾ നീ പതറരുത്, നിന്റെ ശരീരത്തിൽ ഓടുന്നത് ഇംഗ്ളീഷ് ചോരയല്ല, മൈക്കൾ ഹംഫ്രി എന്ന ഭാരതിയ്യന്റെ ചോരയാണ്, കളിക്കാൻ അവസരം കിട്ടിയാൽ നീ ഇംഗ്ലീഷ് കളിക്കാരെ എറിഞ്ഞു തകർക്കണം, ” ആ വാക്കുകൾ ഞാൻ നിറവേറ്റി, എന്റെ പിതാവ് എന്നോട് പറഞ്ഞത് 25 വർഷത്തിന് ശേഷം ഞാൻ പറയുന്നത് മനസ്സിൽ തട്ടിയാണ്, അത് കേട്ട് സ്റ്റേജിൽ നിന്ന് കപിൽ ദേവ് കരഞ്ഞു കൊണ്ട് പറഞ്ഞത്, ബിന്നി എന്ന കളിക്കാരൻ അന്ന് 1983 ലോകകപ്പ് ടീമിന്റെ ഭാഗം അല്ലെങ്കിൽ , ഒരു പക്ഷെ ഇന്ത്യക്ക് ലോർഡ് മൈതാനിയിൽ ആ ലോകകപ്പ് വെറും ഒരു സ്വപ്നം മാത്രം.

Sathya Keerthy

Leave a comment