‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരം; നാമനിർദേശ പട്ടികയിൽ ഇടം നേടി ബെന്‍ സ്റ്റോക്‌സ്
ക്രൈസ്റ്റ് ചർച്ച്: ലോകകപ്പിൽ ചരിത്ര മുഹൂർത്തം നേടി ഇംഗ്ലണ്ടിനെ കിരീടത്തിൽ മുത്തമിടാൻ സഹായിച്ച ബെൻ സ്റ്റോക്സിനെ ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാര പട്ടികയിൽ നാമനിർദേശം ചെയ്തു.
ബെൻ സ്റ്റോക്സിനെ കൂടാതെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസണിനെയും അവാർഡിന് നാമനിർദേശം ചെയ്തിട്ടുണ്ട്. ലോകകപ്പിൽ സൂപ്പർ ഓവർ വരെയെത്തിയ ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് ബെൻ സ്റ്റോക്സ് ആയിരുന്നു.
ഇംഗ്ലണ്ട് ജയിച്ച ഫൈനലില്‍ സ്റ്റോക്സ് തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. ബെൻ സ്റ്റോക്സിനും കെയ്ൻ വില്യംസണിനും നിരവധി നാമനിർദേശം ലഭിച്ചതായി പുരസ്കാര സമിതി മേധാവി കാമറോൺ ബെന്നറ്റ് പറഞ്ഞു.