മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ആദ്യമായി നടത്തിയ സൈനിങ് ആണ് ഡാനിയേൽ ജെയിംസ് എന്ന ഇരുപത്തിയൊന്നുകാരൻ.സ്വാൻസീ സിറ്റിക്കു വേണ്ടിയാണു ജെയിംസ് ലാസ്‌റ് സീസൺ കളിച്ചത്.19 മില്യൺ ഡോളർ നൽകിയാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയത്.
വിങ്ങിലൂടെയുള്ള വേഗതയാണ് യുണൈറ്റഡിനെ ജെയിംസിലേക്കു ആകർഷിച്ചത്.യുവതാരങ്ങളെ മുൻനിർത്തി ഒലെ ഒരുക്കുന്ന പുതിയ യുണൈറ്റഡ് ടീമിൽ ഡാനിയേൽ ജെയിംസ് ഒരു മുതൽ കൂട്ടാകും.ലാസ്റ് സീസണിൽ FA കപ്പിൽ ബ്രെന്റ്ഫോഡിനെതിരെ നേടിയ സോളോ ഗോൾ ആണ് ജെയിംസിനെ ലോക ശ്രദ്ധ നേടിയെടുത്തത്.സ്വന്തം ഹാൽഫിൽ നിന്നും 77 മീറ്റർ ബാളുമായി എതിർ ടീമിന്റെ പോസ്റ്റിലേക്ക് ഓടി സ്കോർ ചെയ്യാനെടുത്ത് വെറും 8.48 സെക്കൻഡ്‌സ് മാത്രമായിരുന്നു.6 ടച്ച് മാത്രമേ വേണ്ടി വന്നുള്ളൂ ജെയിംസിന് പിച്ച് അളന്നു ഈ മാസ്മരിക ഗോൾ അടിക്കാൻ.യുണൈറ്റഡ് ലെജൻഡ് റയാൻ ഗിഗ്സ് പറഞ്ഞത് തന്റെ 24 വർഷത്തെ കരിയറിൽ ഇത്രയും വേഗതയുള്ള വിങ്‌റെ കണ്ടിട്ടില്ലായെന്നാണ്. ഹൾ സിറ്റി അക്കാദമി പ്ലെയർ ആയിരുന്ന ഡാനിയേൽ ജെയിംസിനെ 2014-ൽ ആണ് സ്വാൻസീ സിറ്റി വാങ്ങുന്നത്.പ്രീസീസൺ മാച്ചുകളിൽ മികച്ച കളിയാണ് പുറത്തെടുത്തെങ്കിലും ചാമ്പ്യൻഷിപ്പിലെ പ്രകടനം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവർത്തിക്കാൻ പറ്റുമോ എന്ന് കാത്തിരുന്ന് കാണാം.
Ranjith Raghunath