വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകും
ഡൽഹി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നത് ബിസിസിഐ ഞായറാഴ്ചത്തേക്കു മാറ്റി. സിലക്‌ഷൻ കമ്മിറ്റി യോഗം വിളിക്കേണ്ടതു ബിസിസിഐ സെക്രട്ടറിയല്ലെന്നും കമ്മിറ്റി ചെയർമാൻ ആയിരിക്കണമെന്നും ക്രിക്കറ്റ് ഭരണസമിതി നിർദേശിച്ചതിനെ തുടർന്നാണ് മാറ്റിയത്. ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. താരങ്ങളുടെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് ശനിയാഴ്ച വൈകിട്ട് ലഭിക്കുകയുള്ളൂ എന്നതും തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിൽ കാരണമായി മാറി.
വെസ്റ്റിന്‍ഡീസില്‍ മൂന്നുവീതം ഏകദിന, ടി20 പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. .മൂന്നു ഫോർമാറ്റ് മത്സരങ്ങൾക്കും വ്യത്യസ്ത ടീമിനെയാകും പ്രഖ്യാപിക്കുക. അടുത്ത മാസം മൂന്നാം തിയതിയോടെയാണ് ട്വന്റി20 പരമ്പരയ്ക്കു തുടക്കം കുറിക്കുക ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കും. ലോകകപ്പിൽ ഇന്ത്യയ്ക്ക് ഏറെ തലവേദനയായ, നാലാം നമ്പർ സ്ഥാനത്തിനു യോജിച്ച ബാറ്റ്സ്മാനെ കണ്ടെത്താനുള്ള വെല്ലുവിളിയാണ് ഈ പരമ്പരയിലും സിലക്ടർമാരെ കാത്തിരിക്കുന്നത്. അതേ സമയം, ധോണിയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല.