അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിമൂന്നംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിമൂന്നംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജൂലൈ 24-ന് ആണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമാണ് ഉള്ളത്. ആഷസ് പരമ്പരക്ക് മുമ്പുള്ള ഇംഗ്ലണ്ടിന്റെ ഏക ടെസ്റ്റ് മത്സരമാണിത്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഓപ്പണിങ് ബാറ്റ്സ്മാന് ജേസണ്‍ റോയ് ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്. റോയിയുടെ ആദ്യ ടെസ്റ്റ് മൽത്സരമായിരിക്കും ഇത്. എന്നാൽ റോയിയെ ടെസ്റ്റിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ആയി ഇറക്കാൻ സാധ്യത കുറവാണ്.
ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ അയർലൻഡ് ആദ്യമായാണ് ഇംഗ്ലണ്ടിനെ നേരിടുന്നത്. ലൂയിസ് ഗ്രിഗറിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൻറെ പ്രമുഖ ടെസ്റ്റ് വിക്കറ്റ് ടേക്കർ ജെയിംസ് ആൻഡേഴ്സണും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജോർഫർ അർച്ചറിനെയും, മാർക്ക് വുഡിനെയും ഒഴിവാക്കിയിട്ടുണ്ട്. ആശസിന് വേണ്ടി തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിലെ പല പ്രമുഖ താരങ്ങളെയും ഈ ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജോൺ റൂട്ട് ആണ് ടെസ്റ്റ് ക്യാപ്റ്റൻ.
അയർലൻഡ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, മൊയിൻ അലി, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ,സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, സാം കുറാൻ, ജോ ഡെൻലി, ലൂയിസ് ഗ്രിഗറി, ജാക്ക് ലീച്ച്,ജേസൺ റോയ്, ഒല്ലി സ്റ്റോൺ, ക്രിസ് വോക്സ് .






































