കെവിന്‍ ഡി ബ്രൂയിന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത ക്യാപ്റ്റൻ ആകുമോ?
ലണ്ടന്‍: പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നയിക്കാന്‍ കെവിന്‍ ഡി ബ്രൂയിന്‍ എന്ന 28 കാരൻ എത്തുന്നു. വിന്‍സെന്റ് കോംപാനിയുടെ നായകസ്ഥാനത്തേക്കാണ് ഡി ബ്രൂയിന്‍ എത്തുന്നത് എന്ന ബെൽജിയം താരം എത്തുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നായകസ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷവാനാണെന്നും ടീമിന്റെ ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നും ബ്രൂയിന്‍ അറിയിച്ചു.
2015മുതല്‍ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നയാളാണ് ഈ ബെല്‍ജിയം താരം. സിറ്റിക്കുവേണ്ടി 117 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഈ 28കാരന്‍ ബെല്‍ജിയം ദേശീയ ടീമിനൊപ്പം 70 മത്സരത്തില്‍ നിന്ന് 16 ഗോളും ബ്രൂയിന്‍ നേടിയിട്ടുണ്ട്.
നേരത്തെ ചെല്‍സിക്കുവേണ്ടിയും വോള്‍സ്ബര്‍ഗിനുവേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ബെൽജിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ താരം പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കും ബെൽജിയൻ ദേശീയ ടീമിനും മിഡ്ഫീൽഡറായി കളിക്കുന്നു.






































