മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയത്തുടക്കം !!
പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ കളിച്ച 2 കളികളും വിജയിച്ചു യുണൈറ്റഡ് പ്രീസീസണിനു തുടക്കം കുറിച്ചു.ആദ്യ മൽസരത്തിൽ പെർത് ഗ്ലോറിയെയും രണ്ടാം മത്സരത്തിൽ ലീഡ്സ് യൂണൈറ്റഡിനെയുമാണ് തോല്പിച്ചത്.നിരാശാജനകമായ ലാസ്‌റ് സീസണിന് ശേഷം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ് അക്കാദമി പ്ലയേഴ്‌സിന് പ്രാധാന്യം നൽകി കോച്ച് ഒലെ നേടിയ ഈ വിജയങ്ങൾ.പെർത് ഗ്ലോറിക്കെതിരെ 2-0 നും ലീഡ്‌സിനെതിരെ 4-0 നും ആണ് വിജയിച്ചത്.8 വർഷത്തെ നീണ്ട ഇടവേളക്കു ശേഷമായിരുന്നു ഒരു മാഞ്ചെസ്റ്റെർ യുണൈറ്റഡ് – ലീഡ്സ് യുണൈറ്റഡ് മത്സരം .അടുത്ത സൗഹ്രദ മത്സരത്തിൽ യുണൈറ്റഡ് ഇന്റർ മിലാനെ നേരിടും ,സിങ്കപ്പൂരിൽ വെച്ചാണ് മത്സരം നടക്കുന്നത്.
Ranjith