Top News

ലോകകപ്പ് 2022; രണ്ടാം ഘട്ട യോഗ്യതാ റൗണ്ടില്‍ ഇന്ത്യ കളിക്കുന്നത് ഗ്രൂപ്പ് ഇയില്‍

July 18, 2019

author:

ലോകകപ്പ് 2022; രണ്ടാം ഘട്ട യോഗ്യതാ റൗണ്ടില്‍ ഇന്ത്യ കളിക്കുന്നത് ഗ്രൂപ്പ് ഇയില്‍

ക്വലാലംപുര്‍: 2022 സെപ്റ്റംബർ ആദ്യവാരം മുതൽ ആരംഭിച്ച് – ഡിസംബർ വരെ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ടില്‍ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവർക്കൊപ്പം ഇന്ത്യ കളിക്കുന്നത് ഗ്രൂപ്പ് ഇയില്‍. ഖത്തറും ഒമാനുമായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാകുക. കഴിഞ്ഞ ദിവസം മലേഷ്യയിൽ നടന്ന യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പിലാണ് ഇന്ത്യ ഗ്രൂപ് ഇയിൽ. താരതമ്യേന പ്രതീക്ഷ നല്‍കുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്.

അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണുള്ളത്. 40 ടീമുകളാണ് യോഗ്യതയ്ക്കായി മത്സരിക്കുക. എട്ടു ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുക.

Leave a comment