Top News

ജീവിതത്തിൽ നിരവധി അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നു; തുറന്ന് പറച്ചിലുമായി പാക്ക് മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖ്

July 18, 2019

author:

ജീവിതത്തിൽ നിരവധി അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നു; തുറന്ന് പറച്ചിലുമായി പാക്ക് മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖ്

ഇസ്ലാമാബാദ്: സ്വകാര്യ ജീവിതത്തിലെ ചില വെളിപ്പെടുത്തലുകളുമായി മുൻ പാക് ക്രിക്കറ്റ് താരം രംഗത്ത്. അ‌ഞ്ചോ ആറോ അവിഹിത ബന്ധങ്ങള്‍ ജീവിതത്തിൽ ഉണ്ടായിരുന്നു അബ്ദുള്‍ റസാഖ് തുറന്നു പറഞ്ഞു . പാക്കിസ്ഥാനിലെ ഒരു ടിവി ഷോയില്‍ ആണ് തന്‍റെ വിവാഹേതര ബന്ധങ്ങള്‍ പാക്ക് മുന്‍ ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തിയത്. എല്ലാ ബന്ധങ്ങള്‍ക്കും നിശ്ചിത കാലാവധി ഉണ്ടെന്നും 39 കാരനായ താരം പറഞ്ഞു.

ചില ബന്ധങ്ങള്‍ ഒരു വര്‍ഷം വരെ നീണ്ടു, മറ്റ് ചിലത് കുറച്ചു നാള് കൂടുതൽ പോയി എന്നാൽ ഒന്നും വലിയ ഒരു ബഹ്‌ന്ധമായി തുടർന്നില്ല എന്നും താരം പറഞ്ഞു. വിവാഹത്തിന് ശേഷമായിരുന്നു എല്ലാ അവിഹിത ബന്ധങ്ങളെന്നും താരം കൂട്ടിച്ചേർത്തു.

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വിന്‍ഡീസിനെതിരായ മത്സരത്തിനു ശേഷം ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ൗണ്ടര്‍ ആക്കാമെന്ന വാഗ്ദാനവുമായി അബ്ദുള്‍ റസ്സാഖ് രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനുവേണ്ടി 265 ഏകദിനങ്ങളില്‍ നിന്നായി അബ്ദുള്‍ റസ്സാഖ് 5080 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു സെഞ്ചുറിയും 23 അര്‍ധ സെഞ്ചുറിയും നേടിയ താരം 269 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a comment