രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലക സ്ഥാനത്ത് തുടരണമെന്ന് ഡേവ് വാട്മോര്‍
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും ടീമിൽ ഇനിയും തുടരണമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഡേവ് വാട്മോര്‍ അറിയിച്ചു. ഈ വർഷത്തെ ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം പരിശീലന പദവിയിലേക്ക് ബിസിസിഐ പുതിയ അപേക്ഷ ക്ഷണിച്ചത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ രവി ശാസ്ത്രി പരിശീലകനായും കോലി നായകനായും തുടരണമെന്നും അദ്ദേഹം പറഞ്ഞു .
ഇപ്പോഴത്തെ പരിശീലകൻ രവി ശാസ്ത്രിയടക്കമുള്ള പരിശീലനസംഘത്തില്‍ ആരെങ്കിലും സ്വയം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചാല്‍ മാത്രമേ മാറ്റത്തെക്കുറിച്ച് ബിസിസിഐ ചിന്തിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.