Editorial Foot Ball legends

സെർജിയോ ബുസ്കെറ്സ് – The octopus of Badia !!

July 18, 2019

author:

സെർജിയോ ബുസ്കെറ്സ് – The octopus of Badia !!

സെര്‍ജിയോ ബുസ്ക്കിറ്റ്സ്… ഇതിനെകാള്‍ മനോഹരമായൊരു ചിത്രം അയാള്‍ക്ക് വേണ്ടി പകര്‍ത്താനാവില്ല…. ശക്തരായ പ്രതിരോധ ഭടന്‍മാര്‍ ആവാഹിച്ച പ്രതിരോധമധ്യനിരകാരനെന്ന പൊസിഷനിലെ അശക്തനായ കലാകാരന്‍. ”Playing football is very simple, but playing simple football is the hardest thing there is”. ബുസ്ക്കിറ്റ്സെന്ന കലാകാരനെ പറ്റിയെഴുതി തുടങ്ങുകയങ്ങനെയാണ്. യായ ടുറെയെന്ന അതിശക്തന് പകരം പെപ്പ് കണ്ടെടുത്ത വജ്രായുധം.

ബുസി എന്ന ആറടി രണ്ടിഞ്ച് കാരന്‍ ഒരിക്കലും ഫിസിക്കലി ഒരു പ്രതിരോധ മിഡ്ഫീല്‍ഡര്‍ക്ക് യോജിച്ചവനല്ലായിരുന്നു…കളിയെ അത്രമാത്രം ലഘുവായി തോന്നിപ്പിച്ച് മനോഹരമായ ഫുട്വര്‍ക്കും അതിലേറെ സുന്ദരമായ പാസ്സുകളും അയാള്‍ ഒരുക്കി വച്ചു..മധ്യ നിരക്കും ഡിഫന്‍സിനുമിടയില്‍ കൃത്യതയാര്‍ന്ന പാസ്സുകളിലൂടെ പിഴവില്ലാത്ത ഡിഫന്‍സിലൂടെ അയാള്‍ എക്കാലത്തെയും മികവുറ്റവനായി..അതി കൃത്യമായ പൊസിഷനിങ്ങ് അയാളെ എതിര്‍ ടീമുകള്‍ക്ക് ബാലികേറാ മലയാക്കി….ഞാനിന്നുമോര്‍ക്കുന്നു 2015 യുസിലിലെ മനോഹരമായ നിമിക്ഷം . ബാഴ്സ ഗോള്‍കീപ്പര്‍ സ്റ്റേഗന്‍െറ ഡിഫന്‍സിനു മുന്നില്‍ ടെവസിനും മൊറാട്ടക്കും വിദാലിനുമിടയില്‍ ബുസി മാത്രമുണ്ടായൊരു നിമിക്ഷം . എത്രയേറെ മനോഹരമായാണയാള്‍ അവരില്‍ നിന്നും മിഡ്ഫീല്‍ഡിനും മുകളിലൂടെ മെസ്സിക്ക് പന്തെത്തിച്ചത്…He was/is the silent conductor of barca…The Octopus of Badia…

ഇന്നുമോര്‍ക്കുന്നു ആ സുന്ദര കാലം..ബുസി നല്‍കിയത് അബിദിയാലിനും ഡാനി ആല്‍വസിനും പന്തുമായി മുന്നോട്ട് കുതിക്കാനുള്ള ധീരതയാരിരുന്നു….ചാലിക്കും ഇനിയസ്റ്റക്കും പുറകിലുളള അസാധ്യമായ സാന്ന്യധ്യത്താല്‍ പുറകിലേക്ക് ആലോചിക്കാതെ മുന്നേറാനുളള ലക്ഷ്വറിയായിരുന്നു…അയാളുടെ പാസ്സുകള്‍ പലപ്പോഴും ലക്ഷ്യം വച്ചത് ഗോള്‍ മുഖത്തെയാരിരുന്നില്ല…പക്ഷേ അവയുടെ അത്യന്തികത ചെന്നെത്തിയത് എതിര്‍ ഗോള്‍വലകളുടെ ത്രസിപ്പിക്കലിലായിരുന്നു….. മഹാനായ ക്രൈഫിന്‍െറ വാക്കുകള്‍ നമ്മുക്ക് കടമെടുക്കാം…”Positionally, he seems like a veteran with or without the ball. With the ball he makes what is difficult look easy. Without the ball, he gives us a lesson: that of being in the right place to intercept and running just to recover the ball.”

ബുസിയിന്ന് ബാഴ്സയുടെ മുതിര്‍ന്ന താരങ്ങളിലൊരാളായി മാറിയിരിക്കുന്നു..ചിലപ്പോഴല്ലാം പണ്ടില്ലാത്ത വിധം ചില പ്രതിരോധ പിഴവുകള്‍ അയാളില്‍ നിന്ന് സംഭവിച്ചിട്ടുമുണ്ട്…. ”എവിടെയാണ് അയാളുടെ ലെഗസ്സി?”… ഉത്തരത്തിന് അയാളില്ലാത്തൊരു ബാഴ്സയുടെ കളി വീക്ഷിച്ചാല്‍ മതി…. ബുസിയുണ്ടായിരുന്നെങ്കിലെന്ന് ഇടക്കിടെ ഓര്‍ക്കാത്ത ഒരു കളിയങ്ങനെയുണ്ടാകില്ല… പലപ്പോഴും പലരും അത് തിരിച്ചറിഞ്ഞില്ലെങ്കിലും..

Leave a comment