സച്ചിൻ തന്റെ ലോകകപ്പ് സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചു
ലണ്ടൻ: ലോകകപ്പിലെ തന്റെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ച് സച്ചിൻ. ടീമിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഉണ്ട്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ആണ് സച്ചിൻ പ്രഖ്യാപിച്ച ലോകകപ്പ് ഡ്രീം 11 ടീമിന്റെ ക്യാപ്റ്റൻ. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ സച്ചിനും ഉണ്ടായിരുന്നു. ഈ ലോകകപ്പ് ഫൈനലിൽ സച്ചിൻ മുഖ്യ ആകര്ഷണമായിരുന്നു. സമ്മാനദാന ചടങ്ങിലും സച്ചിൻ മുഖ്യ അതിഥി ആയിരുന്നു.
ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങളാണ് സച്ചിന്റെ ടീമിൽ ഉള്ളത്. ഈ ലോകകപ്പിൽ മികച്ച പ്രകടനം നടത്തി ന്യൂസിലൻഡിനെ ഫൈനലിൽ വരെ എത്തിച്ച കെയിൻ വില്യംസൺ ആണ് ടീമിന്റെ ക്യാപ്റ്റൻ. ഇന്ത്യൻ ടീമിൽ നിന്ന് രോഹിത് ശർമ്മ, വിരാട് കോലി, ഹർദിക് പാണ്ട്യ, ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രോഹിത് ശർമയാണ് ഓപ്പണർ. രോഹിതിന്റെകൂടെ ജോണി ബെയര്‍സ്‌റ്റോ ആണ് രണ്ടാമനായി ഇറങ്ങുന്നത്.
സച്ചിൻറെ ലോകകപ്പ് ടീം : രോഹിത് ശർമ, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്ല്യംസണ്‍, വിരാട് കോലി, ഷാകിബ് അല്‍ ഹസന്‍, ബെന്‍ സ്‌റ്റോക്‌സ്,ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ,ജോഫ്ര ആര്‍ച്ചര്‍.