Epic matches and incidents legends Tennis

ഓര്‍മ്മയില്‍ ഒരു കഥയുണ്ട്..ബോര്‍ഗും മക്കന്‍റോയുടെയും കഥ…

July 16, 2019

author:

ഓര്‍മ്മയില്‍ ഒരു കഥയുണ്ട്..ബോര്‍ഗും മക്കന്‍റോയുടെയും കഥ…

കളിയിലെ സുന്ദരനല്ല ബോര്‍ഗ്. സ്വീഡനിലെ മഞ്ഞുമലകളുടെ തണുപ്പായിരുന്നത്രേ അയാളുടെ ഹ്രദയത്തിന് .അയാളുടെ നാഡിമിടുപ്പു പോലും പതുക്കെയായിരുന്നത്രേ. ദീര്‍ഘനേരം ഒരേ ലെവലില്‍ കളിക്കാനുളള കഴിവ് അയാളെ കളികളത്തിലെ അപാരജിതനാക്കി. തോല്‍ക്കുവാന്‍ അയാള്‍ക്ക് മനസ്സില്ലായിരുന്നത്രേ. പരാജയത്തെ അയാള്‍ അത്രമാത്രം വെറുത്തിരുന്നു. തുടര്‍ച്ചയായി അഞ്ച് തവണ വിംബിള്‍ഡണും ആറ് തവണ ഫ്രഞ്ച് ഓപ്പണും അയാള്‍ നേടി.

മറുവശത്ത് മകന്‍ററോ ലോകം കണ്ട എക്കാലത്തെയും ടെന്നീസ് പ്രതിഭയായിരുന്നു.  കളികളത്തില്‍ അയാള്‍ പാറി നടന്നു. സുന്ദരമായ ടെന്നീസ് കളിച്ചു. കളികളത്തില്‍ അയാള്‍ ചുടലതയുടേയും മനോഹാരിതയുടെയും പ്രതീകമായിരുന്നു.

നാല് തവണ തുടര്‍ച്ചയായി ജയിച്ച് വന്ന ബോര്‍ഗിനെ അഞ്ചാം തവണ മക്കന്‍റൊയുടെ പ്രതിഭ തോല്‍പ്പിക്കുമെന്ന് ലോകം കരുതി. 1980 ലെ ഫൈനല്‍ ചരിത്രത്തിലെ എക്കാലത്തെയും പോരാട്ടമായിരുന്നു. മക്കന്‍െററോ വിജയിച്ച നാലാം സെറ്റിലെ ട്രൈബ്രേക്കര്‍ 18-16 ആയിരുന്നു . ലോകം കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് നിമിക്ഷങ്ങള്‍ എന്നാണ് ആ ട്രൈബ്രേക്കര്‍ രേഖപെടുത്തിയത്. 34 പോയന്‍െറുകള്‍ പിറന്ന ആ ട്രൈബ്രേക്കര്‍ pinnacle of tennis shot-making എന്നാണ് അറിയപെടുന്നത്. 33 അതിസുന്ദര വിന്നേഴ്സായിരുന്നു ആ ഒരു ട്രൈബ്രേക്കറില്‍ മാത്രം പിറന്നത്. എങ്കിലും ലോകം കണ്ട ഏറ്റവും വലിയ ടെന്നീസ് പ്രതിഭ പരാജയമിഷ്ടപെടാത്ത സ്റ്റാമിനയുടെ പ്രതീകമായ ബോര്‍ഗിന് ഒടുവില്‍ കീഴടങ്ങി.

അടുത്ത വര്‍ക്ഷം ഫൈനലില്‍ ബോര്‍ഗിനെ മക്കന്‍െററോ പരാജയപെടുത്തി. ടെന്നീസ് പണ്ടിതര്‍ അപ്പോഴും വിലയിരുത്തിയത് മക്കന്‍ററോയുടെ യുവത്വത്തിന്‍റ വിജയമായാണ്. പരാജയം ബോര്‍ഗിനെ അത്രയേറെ ഉലച്ച് കളഞ്ഞു . അധികമേറും മുമ്പ് അയാള്‍ കളികളത്തോട് വിടപറഞ്ഞു . മക്കന്‍െററോ ടെന്നീസിലെ പുതിയ രാജാവായി.

പിന്നിട്ട വര്‍ഷങ്ങളിലേക്ക് തിരിഞ്ഞ് നടക്കുമ്പോള്‍ ബോര്‍ഗിനടുത്ത് നേട്ടങ്ങളുണ്ടാക്കാന്‍ മക്കന്‍ററോയ്ക്ക് കഴിഞ്ഞില്ല. ഒരു പരാജയത്തോടെ അയാള്‍ ഓടിയൊളിച്ചില്ലേല്‍ അയാളിനിയുമേറെ ഉന്നതിയിലെത്തുമായിരുന്നു. മറുവശത്ത് മക്കന്‍െററോ ടെന്നീസിലെ ആഘോഷമായിരുന്നു. കളികളത്തിലെ വികാരപ്രഷുബ്ദ്ധതയാരിരുന്നു. കാണികളുടെ ഓമന അയാളായിരുന്നു . സുന്ദരമായ ടെന്നീസ് കൊണ്ട്, മൈതാനത്തിലെ പ്രസന്‍സ് കൊണ്ട്, വികാര സമീപനം കൊണ്ട് കാണികള്‍ അയാളെ അളവറ്റ് സ്നേഹിച്ചു. ബോര്‍ഗിന്‍െറ പതിന്‍മടങ്ങിലേറെ. പക്ഷേ ഒരിക്കലും തന്‍െറ പ്രതിഭയോടയാള്‍ക്ക് നീതി പുലര്‍ത്താനായില്ലെന്ന് എഴുതേണ്ടി വരും.

Leave a comment