ആഫ്രിക്കൻ നേഷൻസ് കപ്പ്: നൈജീരിയയെ തോൽപ്പിച്ച് അൾജീരിയ ഫൈനലിൽ പ്രവേശിച്ചു
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ ഇന്ന് നടന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ നൈജീരിയയെ തോൽപ്പിച്ച് അൾജീരിയ ഫൈനലിൽ പ്രവേശിച്ചു. ഒന്നണിനെതിരെ രണ്ട് ഗോളുകൾക്കാണ് നൈജീരിയയെ അവർ പരാജയപ്പെടുത്തിയത്. നല്ല പ്രകടനം പുറത്തെടുത്ത ഇരു ടീമുകളും മാന്യമായ മത്സരമാണ് പുറത്തെടുത്തത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന അൾജീരിയ ആദ്യ ഗോൾ നാൽപ്പതാം മിനിറ്റിൽ ആണ് നേടിയത്. സെല്ഫ് ഗോളിലൂടെയാണ് അവർക്ക് ആദ്യ ഗോൾ ലഭിച്ചത്. പിന്നീട വൻ തിരിച്ചുവരവ് നടത്തിയ നൈജീരിയ എഴുപത്തിരണ്ടാം മിനിറ്റിൽ അവർക്ക് ലഭിച്ച പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. ഓഡിയോൺ ആണ് നിയജീരിയക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടിയാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. തൊണ്ണൂറ്റി അഞ്ചാം മിനിറ്റിൽ റിയാദ് അൾജീരിയക്ക് വേണ്ടി വിജയ ഗോൾ നേടി. ജയത്തോടെ അൾജീരിയ ഫൈനലിൽ പ്രവേശിച്ചു. മൂന്ന് തവണ കിരീടജേതാക്കളായ നൈജീരിയയെ ആണ് അൾജീരിയ തോൽപ്പിച്ചത്.






































