Tennis

പ്രായം തളർത്താത്ത പോരാളി – നദാലിനെ തോൽപിച്ച ഫെഡറർ ഇനി ജോക്കോവിച്ചിനെ ഫൈനലിൽ നേരിടും

July 13, 2019

പ്രായം തളർത്താത്ത പോരാളി – നദാലിനെ തോൽപിച്ച ഫെഡറർ ഇനി ജോക്കോവിച്ചിനെ ഫൈനലിൽ നേരിടും

കൃത്യമായി പറഞ്ഞാൽ 11 വർഷമായി കാണും, ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച കളി എന്നറിയപ്പെടുന്ന 2008 വിംബിൾഡൺ ഫൈനൽ കഴിഞ്ഞിട്ട്. അന്ന് ലോകമാന കാണികളെ സാക്ഷി നിർത്തി നദാൽ 5 സെറ്റ് നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഫെഡററെ പരാജയപ്പെടുത്തി. ടെന്നീസിലെ GOAT എന്നറിയപ്പെടുന്ന ഫെഡറർക്ക് ഇന്നും അത് ഒരു ദുഃഖസ്മരണയാണ്. എക്കാലത്തെയും മികച്ച കളിയിൽ ഏറ്റ പ്രഹരം താൻ ഇത് വരെ മറികടന്നിട്ടില്ലന്ന് ഈ മത്സരത്തിന് മുമ്പ് അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാൽ തല്ക്കാലം ആ വിഷമം ഫെഡറർക്ക് മാറ്റി നിർത്താം. കാരണം നാടകീയതക്ക് ഒട്ടും കുറവില്ലാതിരുന്ന ഇന്നലെ നടന്ന വിംബിൾഡൺ സെമിയിൽ അദ്ദേഹം നദാലിനെ പരാജയപ്പെടുത്തി.

4 സെറ്റ് നീണ്ടു നിന്ന മത്സരത്തിനിലാണ് നദാലിനെ ഫെഡറർ മറികടന്നത്. സ്കോർ 7-6 (3), 1-6,6-3,6-4. ആദ്യ സെറ്റ് ടൈ ബ്രേക്കറിനൊടുവിലാണ് ഫെഡറർ നേടിയത്. രണ്ടാം സെറ്റിൽ 6 -1 നു അതികാരികമായി നദാൽ നേടി.കളിയിലെ മൂന്നാം സെറ്റിൽ ആണ് പക്ഷെ ഫെഡറർ തന്റെ പഴയ ഫോമിലേക്ക് തിരിച്ചു എത്തിയത്. പിന്നെ അങ്ങോട്ട് നദാലിന് മറുപടി ഇല്ലാതെയായി. അസാമാന്യ എസും ക്രോസ്സ് കോർട്ട് ഷോർട്ടും കൊണ്ട് ഫെഡറർ താണ്ഡവനൃത്തമാടി. ഫൈനലിൽ സെർബിയൻ താരം ജോക്കോവിച്ചിനെ ആയിരിക്കും സ്വിസ്സ് രാജകുമാരൻ നേടുക.

Leave a comment