ഡച്ച് വിസ്മയം ഡിലൈട്ടിനെ ജുവെന്റസ് സ്വന്തമാക്കി…!!
അയാക്സ് താരം മത്തിയാസ് ഡിലൈറ്റിനെ യുവന്റസ് ശനിയാഴ്ച ട്യൂറിനിൽ അവതരിപ്പിച്ചേക്കും. തുടക്കത്തിൽ ബാർസിലോണ കണ്ണ് വച്ച താരത്തെ ഏറെ സാഹസപ്പെട്ടാണ് യുവന്റസ് ടീമിലെത്തിച്ചത്. ബാർസിലോണ ഉൾപ്പെടെയുള്ള ലോകത്തിലെ പ്രധാനപ്പെട്ട ടീമുകളുടെ ട്രാൻസ്ഫർ ടാർഗറ്റ് ആയിരുന്നു ഈ ഹോളണ്ട് താരം. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അജാക്സിന്റെ പ്രതിരോധം ഉരുക്കുപോലെ ഉറച്ചു നിന്നത് ഡിലൈറ്റിന്റെ നേതൃത്തത്തിൽ ആയിരുന്നു. താരത്തിന്റെ കൈമാറ്റ തുകയുമായി ബന്ധപ്പെട്ട് ആദ്യം അലസിപ്പിരിഞ്ഞ ഇരു മാനേജ്‌മെന്റുകളും അവസാനം ജുവെന്റസ് മാനേജർ സാരിയുടെ ഇടപെടൽമൂലം ആണ് കരാർ വേഗത്തിൽ പൂർത്തിയായത്. യുവന്റസ് ആദ്യം 50-മില്യൺ യൂറോക്ക് ഡച്ച് ക്ലബ്ബിനെ സമീപിച്ചെങ്കിലും അവർ അത് നിഷേധിക്കുകയായിരുന്നു. ഒടുവിൽ മനസില്ല മനസ്സോടെ ഇറ്റാലിയൻ ചാമ്പ്യന്മാർ പറഞ്ഞ അജാക്സ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകി താരത്തെ സ്വന്തമാക്കുകയായിരുന്നു.75-മില്യൺ യൂറോക്കാണ് താരത്തെ ജുവെന്റസ് സ്വന്തമാക്കിയത്.ഏഷ്യയിൽ നടക്കാനിരിക്കുന്ന പ്രീ സീസണിൽ താരം ടീമിനോടൊപ്പം ചേരും..






































