ഇന്ത്യ- ന്യൂസീലന്‍ഡ് നാളെ സെമി പോരാട്ടത്തിന്; മഴ പേടിയിൽ ലോകകപ്പ്
മാഞ്ചസ്റ്റര്‍: മഴ മൂലം ഏറ്റവും കൂടുതൽ മത്സരം ഉപേക്ഷിക്കപ്പെട്ട ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. അതിനാൽ തന്നെ സ്വാഭാവികമായി തന്നെ ഉയർന്നേക്കാവുന്ന ഒരു ചോദ്യമാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമിഫൈനലിനിടെ മഴ പെയ്താല്‍ എന്തു സംഭവിക്കും? പ്രാഥമിക റൗണ്ട് പോലെ മത്സരം ഉപേക്ഷിക്കില്ല. പകരം റിസര്‍വ് ദിനത്തിൽ കളി നടക്കും ആ ദിനവും കളി തടസ്സപ്പെട്ടാൽ.
ഉദാഹരണത്തിന് ചൊവ്വാഴ്ച കളി മുടങ്ങിയാല്‍ മത്സരം ബുധനാഴ്ചയിലേക്ക് നീളും.എന്നാൽ മാറ്റിവെച്ചിട്ടും കളി നടന്നില്ലെങ്കിൽ ഇന്ത്യ ഫൈനലിലെത്തും. കാരണം പ്രാഥമിക റൗണ്ടില്‍ ന്യൂസീലന്‍ഡിനേക്കാള്‍ പോയന്റുള്ളതിനാൽ. സെമിഫൈനല്‍ നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. നേരിയ മഴയാണെന്ന് മാത്രം. പ്രാഥമിക റൗണ്ടിൽ മഴ മൂലം ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം ഉപേക്ഷിച്ചിരുന്നു. ട്രാഫൊർഡിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് മത്സരം.