ലോകകപ്പ് ക്രിക്കറ്റ് : ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച
ലീഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന നാല്പത്തിനാലാം മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 30 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 127 റൺസ് എന്ന നിലയിലാണ്. മാത്യൂസും(41), ലാഹിരു തിരിമന്നെയും(31) ആണ് ക്രീസിൽ.
സ്‌കോർ ബോർഡിൽ 17 റൺസ് എത്തിയപ്പോൾ തന്നെ ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. തുടക്കം മോശമായിയെങ്കിലും ഇപ്പോൾ മാത്യൂസും, ലാഹിരു തിരിമന്നെയും നല്ല രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട്. ഇന്ത്യൻ ടീമിൽ ഇന്ന് രവീന്ന്ദ്ര ജഡേജ കളിക്കുന്നുണ്ട്. ബുംറ രണ്ടും, പാണ്ട്യയും, ജഡേജയും ഓരോ വിക്കറ്റും നേടി. ദിമുത്ത് കരുണരത്‌നെ(10), കുസാൽ പെരേര(18), അവിഷ്ക ഫെർണാണ്ടോ(20), കുസാൽ മെൻഡിസ്(3) എന്നിവരാണ് പുറത്തായത്.
ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് നിലയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. എട്ട് കളികളിൽ ആറ് ജയമുള്ള ഇന്ത്യക്ക് പതിമൂന്ന് പോയിന്റ് ഉണ്ട്. ഒരു തോൽവിയും, ഒരു കളി മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.






































