പുതിയ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസൻ
ഈ ലോകകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസൻ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ താരത്തിന്റെ ഈ ലോകകപ്പിലെ അവസാന മത്സരമായിരുന്നു ഇന്നലെ പാക്കിസ്ഥനെതിരെ നടന്നത്. ഇന്നലത്തെ മത്സരം കഴിഞ്ഞതോടെ പുതിയ ഒരു റെക്കോർഡിന് കൂടി അർഹനായിരിക്കുകയാണ് ഷാകിബ്.
ഈ ലോകകപ്പ് സീസണിൽ ഷാകിബ് 606 റൺസ് ആണ് നേടിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ അറുന്നൂറ് റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് ഷാകിബ്. സച്ചിനും, ഹെയ്‌ഡനുമാണ് ഇതിന് മുമ്പ് 600 റൺസ് നേടിയ താരങ്ങൾ.
എട്ട് മത്സരങ്ങളിൽ നിന്നനാണ് ഷാകിബ് 606 റൺസ് നേടിയിരിക്കുന്നത്. 11 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഈ എട്ട് മത്സരങ്ങളിൽ ഏഴിലും ഷാകിബ് അമ്പതിന് മുകളിൽ റൺസ് നേടിയിട്ടുണ്ട്.അതിൽ രണ്ട് സെഞ്ചുറിയും ഉണ്ട്. 124 റൺസാണ് താരത്തിന്റെ ഈ ലോകകപ്പിലെ ഉയർന്ന സ്‌കോർ.






































