ലോകകപ്പ് ക്രിക്കറ്റ് : അഫ്ഗാനെതിരെ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു
ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാൻ വെസ്റ്റിൻഡീസ് പോരാട്ടത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. അവർക്ക് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ വിൻഡീസ് 24 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്. ഏഴ് റൺസ് എടുത്ത ക്രിസ് ഗെയിലിന്റെ വിക്കറ്റ് ആണ് അവർക്ക് നഷ്ടപെട്ടത്. 21 റൺസിന് ആദ്യ വിക്കറ്റ് പോയ വിൻഡീസ് പിന്നീട് മികച്ച ബാറ്റിങ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.
എവിൻ ലൂയിസും(58),ഹോപ്പും(36) ആണ് ക്രീസിൽ. ഇരുവരും ചേർന്ന് 73 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്. ഇരു ടീമുകളുടെയും അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. ഇതുവരെ ഒരു കളി പോലും ജയിക്കാനാകാതെ അഫ്ഗാനിസ്ഥനും, ഒരു കളി മാത്രം ജയിച്ച വിൻഡീസും തമ്മിൽ ആണ് ഇന്ന് മത്സരം.






































