ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ പ്രവചിച്ച് യുവരാജ് സിങ്
ലണ്ടൻ : ലോകകപ്പ് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ പ്രവചിച്ചിരിക്കുകയാണ് യുവരാജ്. അന്താരാഷ്ട്ര ക്രിക്കെറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരം 2011-ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിൽ എത്തിക്കാൻ സഹായിച്ച താരമാണ്. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ താരം അന്നത്തെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെൻറെ ആയിരുന്നു.
ഇത്തവണ രോഹിത് ശർമ്മ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെൻറെ ആകുമെന്നാണ് യുവരാജ് പറയുന്നത്. ഈ ലോകകപ്പിൽ നാല് സെഞ്ചുറി നേടിയ താരം കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രോഹിത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും, അടുത്ത മത്സരങ്ങളിൽ നന്നായി കളിക്കാൻ സാധിക്കട്ടെയെന്നും യുവി പറഞ്ഞു. ഈ ലോകകപ്പിൽ രോഹിത് ശർമ്മ ഇതുവരെ 544 റൺസ് നേടിയിട്ടുണ്ട്. സച്ചിന് ടെണ്ടുല്‍ക്കറിനു ശേഷം ലോകകപ്പിലെ ഒരു സീസണിൽ 500-നു മുകളിൽ റൺസ് നേടുന്ന ഏക ഇന്ത്യൻ താരമാണ് രോഹിത്.






































