ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് അഫ്ഗാനിസ്ഥാൻ വെസ്റ്റിൻഡീസ് പോരാട്ടം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് അഫ്ഗാനിസ്ഥാൻ വെസ്റ്റിൻഡീസ് പോരാട്ടം നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. പോയിന്റ് ടേബിളിൽ അവസാന രണ്ട് സ്ഥാനക്കാർ തമ്മിലാണ് ഇന്ന് മത്സരം. ഇതുവരെ ഒരു കളി പോലും ജയിക്കാനാകാതെ അഫ്ഗാനിസ്ഥനും, ഒരു കളി മാത്രം ജയിച്ച വിൻഡീസും തമ്മിൽ ആണ് ഇന്ന് മത്സരം.
മികച്ച കളിക്കാർ ഉള്ള ടീമാണ് വിൻഡീസ്. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരേപോലെ തിളങ്ങാൻ കഴിവുള്ളവർ. എന്നാൽ ഈ സീസണിൽ അവർക്ക് തിളങ്ങാൻ ആയില്ല. പല മത്സരങ്ങളിലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ചില മത്സരങ്ങൾ വമ്പൻ തിരിച്ചുവരവുകൾ നടത്തിയെങ്കിലും ജയിക്കാൻ മാത്രം അവർക്കായില്ല. അഫ്ഗാന് ഒരു മത്സരം പോലും ജയിക്കാൻ ആയില്ലെങ്കിലും ചില മത്സരങ്ങളിൽ അവർ ബൗളിങ് കൊണ്ട് പല ടീമുകളെയും വിറപ്പിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളെ കുറഞ്ഞ സ്കോറിൽ ഒതുക്കാൻ അവർക്ക് കഴിഞ്ഞു. ബാറ്റിങ്ങിൽ ആണ് അഫ്ഗാന് പരാജയപ്പെടുന്നത്. ലോകകപ്പിൽ നിന്ന് പുറത്തായ രണ്ട് ടീമുകൾ തമ്മിൽ ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളും ജയം മാത്രം മുന്നിൽ കണ്ടാണ് ഇറങ്ങുന്നത്.






































