Foot Ball Top News

കോപ്പ അമേരിക്ക: ബ്രസീൽ അര്‍ജന്റീനയെ തോൽപ്പിച്ചു

July 3, 2019

author:

കോപ്പ അമേരിക്ക: ബ്രസീൽ അര്‍ജന്റീനയെ തോൽപ്പിച്ചു

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന ബ്രസീൽ അര്‍ജന്റീന മത്സരത്തിൽ ബ്രസീലിന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ അര്‍ജന്റീനയെ തോൽപ്പിച്ചത്. കോപ്പ അമേരിക്കയിലെ ആദ്യ സെമിഫൈനൽ പോരാട്ടം ആണ് ഇന്ന് നടന്നത്.

മത്സരത്തിൽ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. പത്തൊമ്പതാം മിനിറ്റിൽ ബ്രസീൽ ആദ്യ ഗോൾ നേടി. ഗബ്രിയേൽ ആണ് ആദ്യ ഗോൾ നേടിയത്. കിടിലൻ പാസ്സുകളിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. കഴിഞ്ഞ മത്സരങ്ങളെക്കാൾ മികച്ച പ്രകടനമാണ് ബ്രസീൽ ഇന്ന് പുറത്തെടുത്തത്. ഒന്നാം പകുതി ഒരു ഗോളിന് മുന്നിട്ട് നിന്ന് ബ്രസീൽ രണ്ടാം പകുതിയിൽ എഴുപത്തിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. മുപ്പതാം മിനിറ്റിൽ അര്‍ജന്റീന സമനില ഗോൾ നേടേണ്ടതായിരുന്നു എന്നാൽ നിർഭാഗ്യം മൂലം അത് നഷ്ടമായി. മെസ്സിയുടെ കിക്കിൽ സെര്‍ജിയോ ഹെഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറില്‍ തട്ടി പോയി. മികച്ച പ്രകടനമാണ് മെസ്സി ഇന്ന് നടത്തിയത്. പല തവണ മെസ്സി ബ്രസീൽ ഗോൾ മുഖത്ത് പന്ത് എത്തിച്ചെങ്കിലും ഗോൾ നേടാനായില്ല.

Leave a comment