വനിത ലോകകപ്പ്: ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അമേരിക്ക ഫൈനലിൽ
ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്ബാളിൽ ഇന്ന് നടന്ന സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ അമേരിക്ക തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അമേരിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ അമേരിക്ക വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.
പത്തം മിനിറ്റിൽ അമേരിക്ക ആദ്യ ഗോൾ നേടി. ക്രിസ്റ്റീൻ ആണ് ആദ്യ ഗോൾ നേടിയത്. മികച്ച തുടക്കമാണ് അമേരിക്കക് ലഭിച്ചത്. എന്നാൽ ഇംഗ്ലണ്ട് ആദ്യ ഗോൾ പത്തൊമ്പതാം മിനിറ്റിൽ നേടി. വൈറ്റ് ആണ് ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ ഇംഗ്ലണ്ടിന്റെ ആവേശം കൂടുതൽ നേരം നിന്നില്ല മുപ്പത്തിയൊന്നാം മിനിറ്റിൽ അമേരിക്ക രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. എന്നാൽ പിന്നീട ഇംഗ്ലണ്ടിന് ഗോൾ നേടാൻ ആയില്ല. ഒരു പെനാൽറ്റി ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും അത് അമേരിക്കൻ ഗോളി അലിസ ആ ഗോൾ തടഞ്ഞു. എമ്പത്തിയാറാം മിനിറ്റിൽ ഇംഗ്ലണ്ട് രണ്ടാം ഗോൾ നേടിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറീ ഗോൾ നൽകിയില്ല. അമേരിക്കയുടെ തുടർച്ചയായ മൂന്നാം ഫൈനൽ ആണിത്. ജൂലൈ ഏഴിനാണ് ഫൈനൽ.